topbanner
Monday April 24th, 2017 - 3:15:am
topbanner

കമലിന് തീവ്രവാദബന്ധം; രാജ്യംവിട്ടുപോകണമെന്ന് ബിജെപി നേതാവ് രാധാകൃഷ്ണന്‍

NewsDesk
കമലിന് തീവ്രവാദബന്ധം; രാജ്യംവിട്ടുപോകണമെന്ന് ബിജെപി നേതാവ് രാധാകൃഷ്ണന്‍

കോഴിക്കോട്: ചലചിത്ര സംവിധായകന്‍ കമലിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങളുമായി ബിജെപി വീണ്ടും രംഗത്ത്. കമലിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇവിടെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹം രാജ്യം വിട്ടുപോകണമെന്നും ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് കമല്‍. നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തിനു കിട്ടിയ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം. രാജ്യത്തെ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിനോടു കമലിന്റെ നിലപാടു രാജ്യത്തിനു യോജിച്ചതല്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ദേശീയഗാന വിവാദത്തോടെയാണ് കമലിനെതിരെ സംഘപരിവാര്‍ തിരിഞ്ഞത്. ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്ത ഡെലിഗേറ്റുകളെ കസ്റ്റഡിയില്‍ എടുത്ത പോലീസ് കസ്റ്റഡിയിലെടുത്ത രീതിക്കെതിരെ കമല്‍ പ്രതിഷേധിച്ചിരുന്നു.

ദേശീയഗാനത്തെ കമല്‍ അപമാനിച്ചെന്നാരോപിച്ച് കൊടുങ്ങല്ലൂരിലെ കമലിന്റെ വീടിനു മുന്നില്‍ ദേശീയഗാനം ചൊല്ലി യുവമോര്‍ച്ച പ്രതിഷേധിക്കുകയും കമലിനെ രാജ്യദ്രോഹിയെന്ന് വിളിക്കുകയും ചെയ്തിരുന്നു.

English summary
bjp leader an radhakrishnan against director kamal
topbanner topbanner

More News from this section

Subscribe by Email