Wednesday December 19th, 2018 - 7:04:am
topbanner

ബിജെപിയുടെ കീഴാറ്റൂർ മാർച്ച് പാളി : ആഞ്ഞടിച്ച് സേവ് ബിജെപി ഫോറം

NewsDesk
ബിജെപിയുടെ കീഴാറ്റൂർ മാർച്ച് പാളി :  ആഞ്ഞടിച്ച് സേവ് ബിജെപി ഫോറം

കണ്ണൂർ: വയൽക്കിളി സമരത്തെ പിന്തുണച്ചു ബിജെപി നടത്തിയ മാർച്ച് പരാജയമായെന്ന ആരോപിച്ച് സേവ് ബിജെപി ഫോറം. മാർച്ചിൽ ജനപങ്കാളിത്തം കുറഞ്ഞതും ചില നേതാക്കളെ ഒഴിവാക്കിയതും ചൂണ്ടിക്കാട്ടിയാണു പ്രചാരണം. സിപിഎം ശക്തികേന്ദ്രമായ തളിപ്പറമ്പ് കീഴാറ്റൂരിൽ, പാർട്ടി അനുഭാവികളുടെ നേതൃത്വത്തിലുള്ള വയൽക്കിളി കൂട്ടായ്മയാണു നെൽപ്പാടം നികത്തി ബൈപ്പാസ് റോഡ് നിർമിക്കുന്നതിനെതിരെ സമരം ചെയ്യുന്നത്.

വയൽക്കിളികളുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഈ മാസം മൂന്നിനാണു ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ ബിജെപി കീഴാറ്റൂരിൽ നിന്നു കണ്ണൂരിലേക്കു പദയാത്ര നടത്തിയത്. യാത്രയുടെ സമാപന സമ്മേളനത്തിൽ കൃഷ്ണദാസ് പ്രസംഗിക്കുമ്പോൾ സദസ്സ് കാലിയായിരുന്നു എന്ന് സിപിഎം മുഖപത്രത്തിൽ ഫോട്ടോ സഹിതം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മാർച്ചിൽ പങ്കാളിത്തം കുറഞ്ഞതു ചൂണ്ടിക്കാട്ടിയാണു സേവ് ബിജെപി ഫോറത്തിന്റെ പേരിൽ നോട്ടിസ് പ്രചരിക്കുന്നത്.

സേവ് ബിജെപി ഫോറം നോട്ടിസിൽ നിന്ന്

2000 പേരെ പങ്കെടുപ്പിക്കാനാണു പാർട്ടി തീരുമാനിച്ചത്. പക്ഷേ, ഉദ്ഘാടന സമയത്ത് എത്തിയത് 700 പേർ. രാവിലെ ഒൻപതിനു തുടങ്ങുമെന്നറിയിച്ച മാർച്ച് തുടങ്ങിയത് ഉച്ചയ്ക്കു 12ന്. സമാപിക്കുമ്പോൾ ജാഥാംഗങ്ങളുടെ എണ്ണം നാനൂറിൽ താഴെ. കണ്ണൂരിൽ ഗ്രൂപ്പ് പ്രവർത്തനം നടത്തുന്ന കൃഷ്ണദാസിനോടുള്ള നീരസം മൂലമാണ് ആളു കുറഞ്ഞത്. രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട വി.മുരളീധരന്റെ സത്യപ്രതിജ്ഞാ ദിവസം തന്നെ മാർച്ച് നിശ്ചയിച്ചതു കുമ്മനം ഉൾപ്പെടെ ചില നേതാക്കളെ ഒഴിവാക്കാനാണ്. കൃഷ്ണദാസിനു പകരം പി.എസ്. ശ്രീധരൻ പിള്ളയോ കെ.സുരേന്ദ്രനോ ശോഭ സുരേന്ദ്രനോ ആണു മാർച്ച് നയിച്ചതെങ്കിൽ പങ്കാളിത്തം കൂടുമായിരുന്നു.

മാർച്ച് കഴിഞ്ഞ ഉടൻ കൃഷ്ണദാസ് ഗൾഫിലേക്കു പോയതും പാർട്ടിയിൽ ചർച്ചയാണ്. കീഴാറ്റൂർ സമരം പാർട്ടി ഏറ്റെടുക്കുന്നതായി ബിജെപി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ മാസം മൂന്നിലെ മാർച്ചിനു ശേഷം കീഴാറ്റൂർ വിഷയത്തിൽ പാർട്ടിയിൽ നിന്നു നടപടികളൊന്നും ഉണ്ടായിട്ടില്ല. 

Read more topics: taliparamba, keezhattur, vayalkili,
English summary
bjp keezhattoor march against save bjp forum
topbanner

More News from this section

Subscribe by Email