topbanner
Thursday October 19th, 2017 - 4:19:pm
topbanner

ജയരാജന്റെ മറ്റേക്കൈയ്യും വെട്ടുമെന്ന് ജനരക്ഷാ യാത്രയില്‍ മുദ്രാവാക്യം

NewsDesk
ജയരാജന്റെ മറ്റേക്കൈയ്യും വെട്ടുമെന്ന് ജനരക്ഷാ യാത്രയില്‍ മുദ്രാവാക്യം

കണ്ണൂര്‍: സിപിഎമ്മിനെതിരെയും ജിഹാദികള്‍ക്കെതിരെയുമെന്ന പേരില്‍ ബിജെപി നടത്തുന്ന ജനരക്ഷാ യാത്രയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അടുത്ത കൈയ്യും വെട്ടുമെന്ന് മുദ്രാവാക്യം.

'ഒറ്റക്കൈയ്യാ ജയരാജാ മറ്റേക്കൈയ്യും കാണില്ല' എന്ന തരത്തിലായിരുന്നു മുദ്രാവാക്യം. ഇതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍മീഡിയവഴി വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.

ബിജെപി നേതാവ് വി മുരളീധരന്‍ ഫേസ്ബുക്ക് ലൈവ് വഴി തത്സമയം പുറത്തേക്കെത്തിച്ച വീഡിയോയിലും ഇത് കേള്‍ക്കാമായിരലുന്നു. കൂത്തുപറമ്പ് - പാനൂര്‍ മേഖലയില്‍ ജാഥ കടന്നുപോകമ്പോഴായിരുന്നു പ്രകോപനപരമായ മുദ്രാവാക്യംവിളി.

1999 ആഗസ്ത് 25ന് തിരുവോണനാളില്‍ ആര്‍എസ്എസ് സംഘം വീട്ടില്‍ കയറി ആക്രമിച്ചതിനെ തുടര്‍ന്ന് പി ജയരാജന്റെ ഒരുകൈക്ക് മാരകമായ മുറിവേറ്റിരുന്നു. ഈ കൈയ്ക്ക് പിന്നീട് പൂര്‍ണസ്വാധീനം തിരിച്ചുകിട്ടിയിട്ടില്ല.

 

 

 

English summary
bjp janaraksha yatra slogan against p jayarajan
topbanner topbanner

More News from this section

Subscribe by Email