Thursday March 21st, 2019 - 9:53:pm
topbanner
topbanner

ബിജെപിയുടെ ഹർത്താലിനെ ന്യായീകരിച്ച് പി.എസ് ശ്രീധരൻപിള്ള

RA
ബിജെപിയുടെ ഹർത്താലിനെ ന്യായീകരിച്ച് പി.എസ് ശ്രീധരൻപിള്ള

തിരുവനന്തപുരം:മുട്ടട സ്വദേശി വേണുഗോപാലൻ നായരുടെ ആത്മഹത്യയുടെ പേരിൽ നടത്തിയ ഹർത്താലിനെ ചൊല്ലി ബി ജെ പിയിൽ ഭിന്നത.എല്ലാവരുമായും ആലോചിച്ചാണ് ഹർത്താൽ തീരുമാനിച്ചതെന്ന് സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരൻപിള്ള പറഞ്ഞു. ബിജെപി നടത്തിയ രണ്ടു ഹര്‍ത്താലുകളും തെറ്റാണെന്ന വിലയിരുത്തലില്ല. ചിലര്‍ ബിജെപിക്കിടയില്‍ തെറ്റാണെന്ന വിലയിരുത്തലില്ല.

ചിലര്‍ ബിജെപിക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഏത് സംഘടന നടത്തിയാലും ഹർത്താൽ പൗരാവകാശങ്ങളുടെ ലംഘനമാണെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. പ്രധാനമന്ത്രി തന്നെ ഹർത്താലിനെ അനുകൂലിച്ചതാണ് സംസ്ഥാന അധ്യക്ഷനെ അനുകൂലിക്കുന്നവരുടെ പ്രധാന പ്രതിരോധം.

കൂടിയാലോചന ഉണ്ടായില്ലെന്ന വിമർശനങ്ങളെ ശ്രീധരൻപിള്ള തള്ളി. സെക്രട്ടറിയേറ്റിന് മുന്നിൽ പതിനഞ്ച് ദിവസം നിരാഹാരസമരം എന്നായിരുന്നു ആദ്യം നേതൃത്വം പ്രഖ്യാപിച്ചത്. പിന്നീട് നീട്ടിയതും വേണ്ടത്ര ആലോചനയുല്ലാതെയാണെന്നും മുരളീധരപക്ഷം പറയുന്നു.

 

Viral News

Read more topics: bjp harthal, ps sreedharan pilla
English summary
bjp harthal ps sreedharan pilla
topbanner

More News from this section

Subscribe by Email