Thursday November 15th, 2018 - 11:50:am
topbanner

വെള്ളമുണ്ടും കാവിത്തൊപ്പിയും; ആപ്പിനെ അനുകരിച്ച് തെരഞ്ഞെടുപ്പിന് ഡ്രസ് കോഡുമായി ബിജെപി

NewsDesk
വെള്ളമുണ്ടും കാവിത്തൊപ്പിയും; ആപ്പിനെ അനുകരിച്ച് തെരഞ്ഞെടുപ്പിന് ഡ്രസ് കോഡുമായി ബിജെപി

കൊച്ചി: ആം ആദ്മി പാര്‍ട്ടിയെ അനുകരിച്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഡ്രസ് കോഡുമായി ബിജെപി. വെള്ളമുണ്ടും വെള്ള ഷര്‍ട്ടും കാവിത്തൊപ്പിയുമായിരിക്കും പ്രവര്‍ത്തകരുടെ വേഷം.

താമര പതിച്ച ഷാള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടുപ്പില്‍ കുത്തുന്നതിനു സമാനമായ വെള്ളയില്‍ കറുപ്പുനിറമുള്ള താമര ബാഡ്ജ് എന്നിവയും നിര്‍ബന്ധമായി ധരിച്ചിരിക്കണം. ആം ആദ്മി പ്രവര്‍ത്തകര്‍ ധരിക്കുന്നതു പോലെയുള്ള തൊപ്പിയില്‍ 'എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനത്തിനു ബിജെപി' എന്നെഴുതിയിട്ടുണ്ട്.

ഈ മാസം 13 മുതല്‍ 20 വരെ സംസ്ഥാനത്തെമ്പാടും നടക്കുന്ന ഗൃഹസന്ദര്‍ശന പരിപാടിയില്‍ ഈ വേഷം ധരിക്കണമെന്നാണു നിര്‍ദേശം. ഇതിനായി ഓരോ ബൂത്തുകളിലേക്കും 20 പ്രവര്‍ത്തകര്‍ക്കു ധരിക്കാനാവശ്യമായ സാമഗ്രികളടങ്ങിയ കിറ്റുകള്‍ പാര്‍ട്ടി എത്തിച്ചുകൊടുക്കും.

പാര്‍ട്ടി പതാക, നോട്ടിസുകള്‍, ലഘുലേഖകള്‍ എന്നിവയും കിറ്റുകളിലുണ്ട്. പ്രവര്‍ത്തകര്‍ പതാകയേന്തിയാകും ഗൃഹസന്ദര്‍ശനം നടത്തുക. കേരളത്തിലെമ്പാടും ഒരേ ശൈലിയില്‍ ചിട്ടയോടെ പ്രചാരണം നടത്തി ശ്രദ്ധയാകര്‍ഷിക്കുകയാണു ലക്ഷ്യം.

അന്‍വറിന് 200ഓളം സ്ത്രീകളുമായി ബന്ധം; കൊലപാതകം മാലപൊട്ടിക്കുന്നതിനിടെ

ഒരേസമയം മൂന്നുപേരുമായി ബന്ധം; കൊല്ലപ്പെയാളെ മര്‍ദ്ദിച്ചത് താനാണെന്ന് റിയാലിറ്റിഷോതാരം ശാശ്വതി

അനാശാസ്യം: കോണ്ഗ്രസ് നേതാവിനെയും മുന്‍ വനിതാ അംഗത്തെയും നാട്ടുകാര്‍ പിടികൂടി

പ്രേമം സെലിൻ : മഡോണയ്ക്ക് താല്‍പര്യം മസാല ചിത്രങ്ങള്‍ ?

വ്യക്തിനിയമം; കമാല്‍ പാഷ ഇസ്ലാമിനെയും സ്ത്രീകളെയും അപമാനിക്കുന്നെന്ന് കാന്തപുരം

ജഗദീഷിനായി ഊര്‍ജം കളയില്ല; സിദ്ദിഖിനായി പ്രചരണത്തിനിറങ്ങുമെന്ന് സലിം കുമാര്‍

Read more topics: assembly, polls, bjp, dress, kerala
English summary
assembly polls; bjp dress code in kerala
topbanner

More News from this section

Subscribe by Email