Wednesday September 19th, 2018 - 3:37:pm
topbanner
Breaking News

ദീപക് ശങ്കര നാരായണനെതിരായ ബിജെപിയുടെ പരാതിയില്‍ കോമഡി; നാണക്കേട്

NewsDesk
ദീപക് ശങ്കര നാരായണനെതിരായ ബിജെപിയുടെ പരാതിയില്‍ കോമഡി; നാണക്കേട്

തിരുവനന്തപുരം: സാമൂഹ്യ പ്രവര്‍ത്തകന്‍ ദീപക് ശങ്കരനാരയണനെതിരെ ബിജെപി നല്‍കിയ പരാതിയില്‍ കോമഡിക്കുള്ള വകയും. 'complaint against facebook post' എന്നതിനു പകരം 'compliment against facebook post' എന്നാണു ബിജെപി നേതൃത്വം ഡിജിപിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്.

പ്രകോപനപരമായ കമന്റെന്നു ബിജപി നേതൃത്വം പരാതി നല്‍കിയ കമന്റിന് ബിജെപിയുടെ തന്നെ അനുമോദനം ഇതുവഴി നല്‍കിയിരിക്കുന്നത്. കഠ്വ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ദീപക് പോസ്റ്റ് ചെയ്ത കുറിപ്പിനെതിയാണ് പരാതി നല്‍കിയത്.

കഠ്വ പെണ്‍കുട്ടിയെ ക്രൂരമായി അധിക്ഷേപിച്ചു കമന്റിട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിഷ്ണു നന്ദകുമാറിനെതിരെ ജനരോഷമുയര്‍ന്നതിനു സമാനമായി ദീപക് ജോലി ചെയ്യുന്ന എച്ച്പി ഇന്ത്യയുടെ ഫേസ്ബുക് പേജിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.

ദീപക്കിന്റെ ജോലി നഷ്ടപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ദീപക്കിനെ പിന്തുണച്ച അധ്യാപിക ദീപ നിശാന്തിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം ഇപ്പോഴും ശക്തമായി തുടരുകയുമാണ്.

സംഭവം വിവാദമാക്കിയതോടെ ദീപക് ശങ്കരനാരയാണന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി. തന്റെ ഫേസ്ബുക് പോസ്റ്റ് വളച്ചൊടിക്കുകയായിരുന്നുവെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണു പ്രചരിപ്പിക്കുന്നതെന്നും ദീപക് ശങ്കരനാരായണന്‍ വിശദീകരിച്ചു.

ധനമന്ത്രി ടി.എം. തോമസ് ഐസക്ക് അടക്കമുള്ള പ്രമുഖര്‍ക്കൊപ്പം #SolidarityWithDeepak എന്ന പേരില്‍ ഹാഷ്ടാഗ് ക്യാമ്പയിനും സജീവമായി. ഇതിനിടെ ദീപക് ശങ്കരനാരായണന്‍ എച്ച്പി ജീവനക്കാരനല്ലെന്നും അദ്ദേഹത്തിന്റെ പോസ്റ്റിലെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നും കമ്പനി വക്താവ് അറിയിച്ചു.

Read more topics: bjp, deepak shankaranarayanan
English summary
bjp complaint against deepak shankaranarayanan
topbanner

More News from this section

Subscribe by Email