topbanner
Thursday November 23rd, 2017 - 7:13:am
topbanner
Breaking News

വിവി രാജേഷിനെ പുറത്താക്കിയ നടപടിയെ പരിഹസിച്ച് എംവി ജയരാജന്‍

rajani v
വിവി രാജേഷിനെ പുറത്താക്കിയ നടപടിയെ പരിഹസിച്ച് എംവി ജയരാജന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തില്‍ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പേരില്‍ വിവി രാജേഷിനെതിരെ നടപടി സ്വീകരിച്ചതിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സമിതി അംഗം എംവി ജയരാജന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ബിജെപിയുടെ നടപടി വ്യക്തമാക്കുന്നത് ഒന്ന് അഴിമതിയെ ആ പാര്‍ട്ടി അംഗീകരിക്കുന്നു എന്നതും രണ്ടാമത് കോഴയിടപാട് പ്രശ്‌നമല്ല, അത് പുറത്ത് പറഞ്ഞതാണ് പ്രശ്‌നം എന്നുമാണ്.കോഴ സംബന്ധിച്ച് എന്താണ് ബിജെപി അന്വേഷിച്ചത് എന്നും പത്രക്കുറിപ്പില്‍ എംവി ജയരാജന്‍ ചോദിക്കുന്നു.

കോഴയുടെ വലുപ്പം നോക്കി സംസ്ഥാന നേതാക്കള്‍ക്കടക്കം പങ്കിട്ടെടുക്കാനായിരുന്നോ അന്വേഷണം നടത്തിയത്.അതോ കോഴ പകുത്തത് കുറഞ്ഞ് പോയോ എന്ന് കണ്ടെത്താനായിരുന്നോ അന്വേഷണമെന്നും ജയരാജന്‍ പരിഹസിക്കുന്നു. അഴിമതി നടത്തിയതായി ബിജെപി തന്നെ കണ്ടെത്തിയവര്‍ക്കെതിരെ സംഘടനാ നടപടിയും നിയമനടപടിയും സ്വീകരിക്കാന്‍ ഇനിയെങ്കിലും ബിജെപി തയ്യാറാകുമോ എന്നും സിപിഎം നേതാവ് ചോദിക്കുന്നു.

 

English summary
bjp bibary case mv jayarajan critized
topbanner topbanner

More News from this section

Subscribe by Email