Saturday September 22nd, 2018 - 11:00:am
topbanner

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് വൈദീകര്‍

suji
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് വൈദീകര്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ജലന്ധര്‍ രൂപതയിലെ വൈദീകര്‍. മൊഴിയെടുക്കാന്‍ ജലന്ധറിലെത്തിയ അന്വേഷണ സംഘത്തോട് വൈദീകര്‍ ഇക്കാര്യം വ്യക്തമാക്കിയതായാണ് സൂചന. രൂപതയിലെ നാലു വൈദീകരുടെ മൊഴിയാണ് അന്വേഷണ സംഘം എടുത്തത്. ബിഷപ്പില്‍ നിന്ന് കന്യാസ്ത്രീയ്ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിരുന്നെന്ന് അറിയാമായിരുന്നുവെന്നും ഇവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ബിഷപ്പ് പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രീ രംഗത്തെത്തി. ഒന്നരമാസം പിന്നിടുമ്പോഴാണ് അന്വേഷണ സംഘം ജലന്ധറില്‍ എത്തിയിരിക്കുന്നത്. വൈക്കം ഡിവൈഎസ് പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ജലന്ധര്‍ കമ്മീഷണര്‍ പി കെ സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം അന്വേഷണ സംഘം ഇന്ന് ഉച്ചയ്ക്ക് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്‌തേക്കും. ബിഷപ് ഹൗസില്‍ എത്തിയോ പഞ്ചാബ് ആംഡ് പോലീസ് ആസ്ഥാനത്തേക്ക് ബിഷപ്പിനെ വിളിച്ചു വരുത്തിയോ ആയിരിക്കും ചോദ്യം ചെയ്യല്‍ .

 

Read more topics: nun, rape case,franco mulakkal
English summary
bishop rape case
topbanner

More News from this section

Subscribe by Email