Thursday November 15th, 2018 - 8:55:pm
topbanner

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസയച്ചു

RA
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസയച്ചു

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഈ മാസം 19ന് ഹാജരാകണമെന്ന് കാണിച്ച് ബിഷപ്പിന് നോട്ടീസ് അയച്ചതായി ഐ.ജി വിജയ് സാക്കറെ അറിയിച്ചു. കേരളത്തില്‍ എത്തിച്ച് വീണ്ടും ചോദ്യം ചെയ്തശേഷമേ അറസ്റ്റു ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമാകൂ.ബിഷപ്പിന്റേയും

സാക്ഷികളുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു.അതിനാല്‍ തന്നെ തെളിവുകള്‍ എല്ലാം ശേഖരിച്ച ശേഷമെ കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐ.ജി.വൈരുദ്ധ്യമുള്ള കാര്യങ്ങള്‍ പരിശോധിച്ച്‌ വരുന്നതേയുള്ളൂ. വൈരുദ്ധ്യങ്ങള്‍ പരിഹരിക്കാതെ അറസ്റ്റിന് ശ്രമിച്ചാല്‍ അത് ബിഷപ്പിന് അനുകൂലമായി മാറും. അന്വേഷണം ശരിയായ രീതിയില്‍ തന്നെയാണ് നടക്കുന്നത്.

ഒരു തരത്തിലും വൈകിയിട്ടില്ല. ഒരുപാട് കാലങ്ങള്‍ക്ക് മുന്പ് നടന്ന കേസായതിനാല്‍ തന്നെ തെളിവുകള്‍ കൃത്യമായി ശേഖരിക്കേണ്ടതുണ്ടെന്നും ഐ.ജി പറഞ്ഞു.കേസില്‍ ഇരയ്ക്കും സാക്ഷികള്‍ക്കുമെല്ലാം പോലീസ് സംരക്ഷണം നല്‍കുമെന്നും ഐ.ജി അറിയിച്ചു.കോട്ടയം എസ്.പി ആര്‍.ഹരിശങ്കര്‍, ഡി.വൈ.എസ്.പി കെ.സുഭാഷ് അടക്കം അന്വേഷണ സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ഇന്നത്തെ അവലോകന യോഗത്തില്‍ പങ്കെടുത്തു. രാവിലെ 11ന് ചേര്‍ന്ന യോഗം 4.30 ഓടെയാണ് അവസാനിച്ചത്.

 

Read more topics: bishop, police question, notice
English summary
bishop police question notice
topbanner

More News from this section

Subscribe by Email