Wednesday September 26th, 2018 - 4:39:am
topbanner

ബിഷപ്പുമായുള്ള കൂടിക്കാഴ്ച മാധ്യമ സൃഷ്ടിയെന്ന് മുഖ്യമന്ത്രി

rajani v
ബിഷപ്പുമായുള്ള കൂടിക്കാഴ്ച മാധ്യമ സൃഷ്ടിയെന്ന് മുഖ്യമന്ത്രി

ഓര്‍ത്തഡോക്സ് സഭയുടെ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസുമായി കാണാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ക്ഷണം അദ്ദേഹം നിരസിച്ചെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും പിണറായി വ്യക്തമാക്കി.ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടു ദിവസമായി താന്‍ മണ്ഡലത്തിലുണ്ട്.

ഈ സമയം ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തോട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നില്ലേയെന്ന് ചോദിച്ചെന്നും അതിന് അദ്ദേഹം എന്നെ കാണേണ്ടവര്‍ ഇങ്ങോട്ട് വരുമെന്നാണ് മറുപടിയാണ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ വാര്‍ത്തകള്‍ വന്നിരുന്നത്.

സംഭവം വാര്‍ത്തയായതിന് പിന്നാലെ ബിഷപ്പ് തന്നെ വിളിച്ചു. യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണെന്ന് പറയുകയും ചെയ്തു. നമ്മള്‍ക്ക് തമ്മില്‍ കാണണമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും കാണാമെന്നും അദ്ദേഹത്തോട് പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

ഇത് ഒരു മാധ്യമപ്രവര്‍ത്തകന്റെ മാത്രം ബുദ്ധിയല്ല. മറിച്ച് പരാജയഭീതി നേരിടുന്ന രാഷ്ട്രീയകേന്ദ്രത്തിന്റെ ബുദ്ധിയാണ് ഇത്തരം വാര്‍ത്തകളുടെ പിന്നിലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഒരു വിഭാഗത്തെ മുഴുവന്‍ പ്രകോപിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Read more topics: bishop, meeting, pinarayi
English summary
bishop meeting pinarayi
topbanner

More News from this section

Subscribe by Email