Saturday February 16th, 2019 - 3:08:pm
topbanner

ബിഷപ്പ് ഹിന്ദു യുവാവിന് കിഡ്‌നി ദാനം ചെയ്യുന്നു

NewsDesk
ബിഷപ്പ് ഹിന്ദു യുവാവിന് കിഡ്‌നി ദാനം ചെയ്യുന്നു

കോട്ടയം:  ലോകത്ത് ആദ്യമായി ഒരു ബിഷപ്പ് ഹിന്ദു യുവാവിനു വേണ്ടി സ്വന്തം വൃക്ക ദാനം ചെയ്യുന്നു.കോട്ടക്കല്‍ സ്വദേശിയായ സൂരജിനാണ് പാല സഹായമെത്രാന്‍ മാര്‍. ജേക്കബ്ബ് മുരിക്കന്‍ കിഡ്‌നി നല്‍കുന്നത്. മുപ്പത് വയസുകാരനായ സൂരജിന് ഒന്നര വര്‍ഷം മുമ്പാണ് സൂരജിന് കിഡ്‌നി രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. സാമ്പത്തികമായി താഴെ തട്ടിലാണ് സൂരജിന്റെ കുടുംബം. ഈ കുടുംബത്തിലെ ഏക അത്താണി സൂരജാണ്.

നാലുവര്‍ഷം മുമ്പാണ് സൂരജിന്റെ പിതാവ് പാമ്പ് കടിയേറ്റ് മരിച്ചത്. കിഡ്‌നി മാറ്റി വയ്ക്കുന്നതിനായി സൂരജ് കിഡ്‌നി ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്തു. സൂരജിന് കിഡ്‌നി ദാനം ചെയ്യാന്‍ ബന്ധുക്കള്‍ ആരുമില്ലാത്ത സാഹചര്യത്തില്‍ ഫാ. ഡേവിഡ് ചിറമ്മലിന്റെ കിഡ്‌നി അന്വേഷണം തുടങ്ങിയത്. ഇതുവഴിയാണ് പാല സഹായമെത്രാന്‍ മാര്‍. ജേക്കബ്ബ് മുരിക്കന്‍ കിഡ്‌നി നല്‍കാന്‍ തയ്യാറായത്.

ജാതി മത വര്‍ഗ്ഗ വ്യത്യാസങ്ങളില്ലാതെ മാനുഷിക മൂല്യങ്ങളെ മുറുകെ പിടിച്ചാണ് ബിഷപ്പ് ഈ മഹനീയ ദാനത്തിന് തയ്യാറെടുക്കുന്നത്. കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ ബിഷപ്പിന്റെ വൈദ്യപരിശോധന പൂര്‍ത്തിയായി. കോട്ടയം മെഡിക്കല്‍ കോളേജിലെ ഓതോറൈസ്ഡ് കമ്മിറ്റിയുടെ മുമ്പാകെ അവയവ മാറ്റിവെയ്ക്കലിനായുള്ള അനുമതിക്കായി ഇന്ന് അദ്ദേഹം എത്തിയിരുന്നു. ജൂണ്‍ ഒന്നിനാണ് കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നത്.

 പി പി തങ്കച്ചന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തായ്യാറാണോ?: ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

പെണ്‍വാണിഭം ഫേസ്ബുക്ക് വഴിയും; സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പരും

അധ്യാപികയുടെ വാഹന തട്ടിപ്പ് ദുരൂഹം; വാഹനബ്രോക്കര്‍ ഒളിവില്‍

 

 

 

Viral News

Read more topics: bishop, kindny, hindu youngmen
English summary
bishop kindny hindu youngmen
topbanner

More News from this section

Subscribe by Email