Friday April 26th, 2019 - 1:34:am
topbanner
topbanner

ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന പരാതി; ബിഷപ് ജേക്കബ് മനത്തോടത്തിനെതിരെ കേസ്

JB
ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന പരാതി; ബിഷപ് ജേക്കബ് മനത്തോടത്തിനെതിരെ കേസ്

കൊച്ചി: സീറോ മലബാര്‍ സഭയുടെ അഡ്മിനിസ്ട്രേറ്ററും പാലക്കാട് രൂപതാ അധ്യക്ഷനുമായ മാര്‍. ജേക്കബ് മനത്തോടത്തിനെതിരെ കേസ്. കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ബിഷപ് രണ്ടാം പ്രതിയാണ്. ജോര്‍ജ് ആലഞ്ചേരിയെ അപമാനിക്കാന്‍ വ്യാജ രേഖകള്‍ ചമച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഫാദര്‍ പോള്‍ തേലക്കാടിനെ ഒന്നാം പ്രതിയാക്കി നേരത്തെ കേസെടുത്തിരുന്നു. അതിന് പിന്നാലെയാണ് ബിഷപ്പിനെതിരെ കേസെടുത്തിരിക്കുന്നത്.

സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സാന്റെ തോമസിലെ? ഇന്റര്‍നെറ്റ് മിഷ??ന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോബി മാപ്രകാവിലിന്റെ? പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സാമ്പത്തിക കുറ്റകൃത്യം ചെയ്‌തെന്ന് വരുത്തിതീര്‍ത്ത് സിനഡിന് മുന്നില്‍ അപമാനിക്കാന്‍ വ്യാജ ബാങ്ക് രേഖകള്‍ ഉണ്ടാക്കിയെന്നാണ് പരാതി. ജനുവരി ഏഴിന് സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വ്യവസായികള്‍ക്ക് കോടികള്‍ മറിച്ചു നല്‍കിയതിന്റെ രേഖകളുമായാണ് ഫാ.പോള്‍ തേലക്കാട്ട് എത്തിയത്. രേഖകള്‍ സിനഡിന് മുന്നില്‍ വച്ച ഫാ.പോള്‍ തേലക്കാട്ട് കര്‍ദിനാളിന്റെ രാജിയും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ രേഖകള്‍ വ്യജമാണെന്ന് സഭ നടത്തിയ പരിശോധനയില്‍ വ്യക്തമായെന്ന് പരാതിയില്‍ പറയുന്നു. കര്‍ദിനാള്‍ ഈ ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതിയിലാണ് നിലവില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

 

Read more topics: bishop jacob, aganist case,
English summary
bishop jacob aganist case
topbanner

More News from this section

Subscribe by Email