Monday December 10th, 2018 - 4:29:pm
topbanner

ഫ്രാങ്കോ ഇന്ന് പാപവഴിയിലൂടെ; കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട മഠത്തിലെത്തിച്ച് ഇന്ന് തെളിവെടുക്കും

NewsDesk
ഫ്രാങ്കോ ഇന്ന് പാപവഴിയിലൂടെ; കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട മഠത്തിലെത്തിച്ച് ഇന്ന് തെളിവെടുക്കും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെത്തിച്ച് തെളിവെടുക്കും. മഠത്തിലെ പീഡനം നടന്ന 20ാം നമ്പര്‍ മുറിയില്‍ വെച്ചാണ് പീഡിപ്പിച്ചതെന്നാണ് കന്യാസ്ത്രീയുടെ പരാതി.

പരാതിക്കാരി ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെ മഠത്തില്‍നിന്നും മാറ്റിയശേഷമായിരിക്കും തെളിവെടുപ്പ്. രാവിലെ തന്നെ തെളിവെടുപ്പു പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. കനത്ത പോലീസ് സുരക്ഷയിലാണ് ബിഷപ്പിനെ എത്തിക്കുക.

പീഡനം നടന്ന 2014 -2016 കാലയളവില്‍ ഫ്രാങ്കോ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, ലാപ്‌ടോപ് എന്നിവ വീണ്ടെടുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. മഠത്തില്‍ മാത്രം തെളിവെടുപ്പു മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം. നാളെ ഉച്ചവരെ പ്രതി പൊലീസ് കസ്റ്റഡിയില്‍ തുടരും.

English summary
bishop franco mulakkal Evidence Collection Will Be Held In Kuravilangad Nunnery
topbanner

More News from this section

Subscribe by Email