Thursday October 18th, 2018 - 10:22:pm
topbanner
Breaking News

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് : കേസന്വേഷണത്തിന്റെ നാൾവഴികൾ...

RA
 ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് : കേസന്വേഷണത്തിന്റെ നാൾവഴികൾ...

84 നാൾ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ പരാതിക്കാരിയായ കന്യാസ്ത്രീക്ക് അനുകൂല നാലപാടുമായി പോലീസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്തു. കന്യാസ്ത്രീ ബിഷപ്പിനെതിരെ പീഡന പരാതി നൽകിയത് 2018 ജൂണ്‍ 27 നാണ്. സംഭവം അരങ്ങേറിയത് 2014 മുതല്‍ 2016 വരെയുള്ള കാലഘത്തിലാണ്. മൂന്ന് മാസക്കാലം നീണ്ടു നിന്ന അന്വേഷണത്തിന്‍റെ നാള്‍വ‍ഴികള്‍ 

പരാതി ലഭിച്ചപ്പോള്‍ 2018 ജൂണ്‍ 28 ന് കുറവിലങ്ങാട് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം രണ്ടാംദിനം വൈക്കം ഡിവൈഎസ്പിക്ക് കൈമാറി, രണ്ടരമാസം നീണ്ട അന്വേഷണം.കേരളം, കര്‍ണ്ണാടകം, മധ്യപ്രദേശ്, ദില്ലി, പഞ്ചാബ് എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ അന്വേഷണം.
കേരളത്തില്‍ തന്നെ ഏഴു ജില്ലകള്‍ കോട്ടയം, എറണാകുളം, തൃശൂര്‍,ആലപ്പുഴ,ഇടുക്കി, പാലക്കാട്, കണ്ണൂര്‍ നീണ്ട അന്വേഷണം.81 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തല്‍, നാല് മെറ്റീരിയല്‍ ഒബ്ജക്റ്റ് പിടിച്ചെടുത്തു, 34 ഡോക്യുമെന്റുകള്‍ പിടിച്ചെടുത്തു.

2018 ജൂലൈ 5 ചങ്ങനാശേരി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി കന്യാസ്ത്രീയുടെ രഹസ്യമൊ‍ഴി രേഖപ്പെടുത്തി.
2018 ജൂലൈ 9 അന്വേഷണസംഘം വീണ്ടും കന്യാസ്ത്രീയുടെ മൊ‍ഴി രേഖപ്പെടുത്തി
2018 ജൂലൈ 10 ബിഷപ്പ് ഫ്രാങ്കോ രാജ്യം വിടാതിരിക്കാന്‍ ലൂക്കൗട്ട് നോട്ടീസ് ഇറക്കി
2018 ജൂലൈ 12 മിഷനറീസ് ഓഫ് ജീസസിന്‍റെ കണ്ണൂരിലെ മഠത്തില്‍ കന്യാസ്ത്രീകളുടെ മൊ‍ഴിയെടുത്തു.
2018 ജൂലൈ 14 കന്യാസ്ത്രീ ആദ്യം പരാതിനല്‍കിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, കുറുവിലങ്ങാട് വികാരി ഫാദര്‍ ജോസഫ് തടത്തില്‍ എന്നിവരുടെ മൊ‍ഴിയെടുത്തു.
2018 ജൂലെ 19 കന്യാസ്ത്രീ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി നടത്തിയ 14 മിനുട്ട് സംഭാഷണം പുറത്ത് കന്യാസ്ത്രീ പരാതിനല്‍കിയിട്ടില്ലെന്ന കര്‍ദിനാളിന്‍റെ വാദം തെറ്റെന്ന് തെളിഞ്ഞു.
2018 ആഗസ്ത് 13 അന്വേഷണസംഘം ജലന്ധറില്‍ ബിഷപ്പിനെ ചോദ്യെ ചെയ്തു.
2018 സെപ്തംബര്‍ 8 ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ തെരുവിറങ്ങി
2018 സെപ്തംബര്‍ 10 കന്യാസ്ത്രീയുടെ പരാതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെക്കുറിച്ച്‌ കോടതിയുടെ ചോദ്യം
2018 സെപ്തംബര്‍ 11 കുടുതല്‍ വെ‍ളിപ്പെടുത്തലുമായി വത്തിക്കാന് കന്യാസ്ത്രീയുടെ കത്ത്
2018 സെപ്തംബര്‍ 12 സെപ്തംബര്‍ 19 ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ബിഷപ്പിന് അന്വേഷമസംഘത്തിന്‍റെ നോട്ടീസ്.
2018 സെപ്തംബര്‍ 13 ബിഷപ്പിനെതിരായ കേസിലെ അന്വേഷണം തൃപ്തികരമെന്ന് കോടതി
2018 സെപ്തംബര്‍ 15 ബിഷപ്പ് ഒൗദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് നീക്കുന്നതായി വത്തിക്കാന്‍റെ ഉത്തരവ്. മിഷനറീസ് ഒാഫ് ജീസസ് കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടു.
2018 സെപ്തംബര്‍ 19 ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തുറ ക്രൈബ്രാഞ്ച് ഓഫീസില്‍ ഹാജരായി
2018 സെപ്തംബര്‍ 19, 20, 21 മൂന്ന് ദിവസം നീണ്ട അന്വേഷണസംഘത്തിന്‍റെ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ്.

 

Read more topics: Nun, sexual, abuse, bishop,
English summary
bishop case arrest detail
topbanner

More News from this section

Subscribe by Email