Monday July 23rd, 2018 - 5:28:am
topbanner
Breaking News

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കണ്ണൂരിലെ മഠത്തിലും എത്തിയതായി കണ്ടെത്തി

NewsDesk
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കണ്ണൂരിലെ മഠത്തിലും എത്തിയതായി കണ്ടെത്തി

കണ്ണൂര്‍: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കണ്ണൂരിലെ മഠത്തിലും എത്തിയതായി കണ്ടെത്തി.കണ്ണൂര്‍ പരിയാരം ആയുർവേദ ആശുപത്രിക്ക് സമീപമുള്ള മിഷനറീസ് ഓഫ് ജീസസ് എന്ന മഠത്തിലാണ് നാലു തവണ എത്തിയിട്ടുള്ളതായി കണ്ടെത്തിയത്.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണം നേരിടുന്നയാളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്.പി കെ സുഭാഷിന്റെ നേത്യത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച ഉച്ചയോടെ മഠത്തിലെത്തി തെളിവെടുപ്പ് നടത്തിയത്. ചില പരിപാടികള്‍ക്കായി പോകവെയാണ് ബിഷപ്പ് ഇവിടെ എത്തിയത്. എന്നാല്‍ മഠത്തില്‍ താമസിച്ചിട്ടില്ലെന്നും കണ്ടെത്തിയതായി ഡിവൈ.എസ്.പി അറിയിച്ചു.

bishop-Franco-Mulakkal-nun-files-sexual-abuse-case

അതേ സമയം കേസില്‍ ബിഷപ്പിന്റെ അറസ്റ്റ് ഉടനുണ്ടാവില്ലെന്നും ഇത് സംബന്ധിച്ച പരാതിയില്‍ വിശദമായ അന്വേഷണം നടത്തും. കൂടുതല്‍ മൊഴികള്‍ ശേഖരിക്കും. അതിന് ശേഷം മാത്രമേ ബിഷപ്പിന്റെ അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കൂവെന്നും ഡിവൈ.എസ്.പി പറഞ്ഞു.പരിയാരത്തെ മഠത്തിലെ സന്ദര്‍ശക ഡയറി ഉള്‍പ്പെടെ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

കന്യാസ്ത്രീയുടെ പരാതിയില്‍ പരിയാരത്ത് വച്ച് പീഡപ്പിക്കപ്പെട്ടന്ന് പറയുന്നില്ലായിരുന്നു. എങ്കിലും കേസിന്റെ കൂടുതല്‍ തെളിവുകള്‍ക്കായാണ് അന്വേഷണം നടത്തിയത്. ജലന്ധര്‍ രൂപതയുടെ കീഴില്‍ കേരളത്തില്‍ മൂന്ന് സ്ഥാപനങ്ങളാണ് ഉള്ളത്. രണ്ടെണ്ണം കണ്ണൂരും ഒന്ന് കുറവിലങ്ങാട്ടും.

Read more topics: Nun, sexual, abuse, bishop,
English summary
bishop Franco Mulakkal nun files sexual abuse case investigation team Kannur
topbanner

More News from this section

Subscribe by Email