Thursday June 20th, 2019 - 4:40:am
topbanner
topbanner

തച്ചങ്കരിയുടെ ജന്മദിനാഘോഷം: കുറ്റക്കാരനെന്നു കണ്ടാൽ നടപടിയെന്ന് മന്ത്രി

NewsDesk
തച്ചങ്കരിയുടെ ജന്മദിനാഘോഷം: കുറ്റക്കാരനെന്നു കണ്ടാൽ നടപടിയെന്ന് മന്ത്രി

ന്യൂഡല്‍ഹി: ഗതാഗത കമ്മീഷണര്‍ ആര്‍ടി ഓഫീസുകളില്‍ ലഡു വിതരണം ചെയ്ത് ജന്മദിനം ആഘോഷിച്ചത് കുറ്റക്കാരനെന്നു കണ്ടാൽ നടപടിയെന്ന് മന്ത്രി. ജന്മദിനം ആഘോഷിക്കാന്‍ ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ.തച്ചങ്കരി ആര്‍ടി ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കിയതു സംബന്ധിച്ച് ചീഫ് സെക്രട്ടറി പരിശോധിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. തച്ചങ്കരി നടപടിക്രമങ്ങള്‍ ലംഘിച്ചോ എന്നാണു പരിശോധിക്കുക. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ നടപടിയുണ്ടാകും.

ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്നു നിയമം കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഇത്തരമൊരു നിര്‍ദ്ദേശം തച്ചങ്കരി സമര്‍പ്പിച്ചിരുന്നു. നിര്‍ദേശം ആര്‍ക്കും സമര്‍പ്പിക്കാം. ഹെല്‍മറ്റും പെട്രോളും തമ്മില്‍ ബന്ധപ്പെടുത്തേണ്ട. താന്‍ ബഹളം വയ്ക്കുന്ന പ്രകൃതക്കാരനല്ല. ആര് എന്തു പറയുന്നു എന്നതല്ല, എന്തു നടക്കുന്നുവെന്നതാണു കാര്യമെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

അമലപോളിന് തമിഴില്‍ അപ്രഖ്യാപിതവിലക്ക്: കാരണം വിവാഹമോചനം തന്നെ

കല്യാണം ഉറപ്പിച്ചശേഷം വധുവിന്റെ നഗ്‌നചിത്രങ്ങള്‍ കണ്ട വരന്‍ ഈ കല്യാണം വേണ്ടെന്ന്!

English summary
birthday celebrations of Thachankry
topbanner

More News from this section

Subscribe by Email