Friday February 22nd, 2019 - 9:54:am
topbanner

നാണക്കേട് മറയ്ക്കാന്‍ ചോരക്കുഞ്ഞിനെ റോഡില്‍ ഉപേക്ഷിച്ച ദമ്പതികള്‍ അറസ്റ്റില്‍

RAJANI
 നാണക്കേട് മറയ്ക്കാന്‍ ചോരക്കുഞ്ഞിനെ റോഡില്‍ ഉപേക്ഷിച്ച ദമ്പതികള്‍ അറസ്റ്റില്‍

ആലുവ: പ്രസവത്തിന്റെ നാണക്കേട് മറച്ചുവയ്ക്കാന്‍ നവജാതശിശുവിനെ റോഡരികില്‍ ഉപേക്ഷിച്ച ദമ്പതികളെ പോലീസ് അറസ്റ്റു ചെയ്തു.അല്‍-അമീന്‍ നഗരറില്‍ വാടകയ്ക്ക് താമസിക്കുന്ന പള്ളിപ്പറമ്പില്‍ ഷെഫീക്ക് (30), ഭാര്യ സിലിജ (27) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് എടത്തല പോലീസ് അറസ്റ്റ് ചെയ്തു.

വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും ഒരു കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടത് പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ്. നോക്കുമ്പോള്‍ കാണുന്നത് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കരഞ്ഞു തളര്‍ന്ന ഒരു പെണ്‍കുഞ്ഞ്.
പ്രസവം നടന്നിട്ട് മണിക്കൂറുകള്‍മാത്രമായിട്ടുള്ളുവെന്ന് ചോരകുഞ്ഞിന് കണ്ട സമീപവാസികളായ സ്ത്രീകള്‍ ഉറപ്പിച്ചു.

ഓട്ടോ ഉടമ ബാബുവിനെ വിളിച്ചുവരുത്തി കാര്യം തിരക്കിയെങ്കിലും കുഞ്ഞിനെക്കുറിച്ച് വിവരം ലഭിച്ചില്ല. വീട്ടിലേക്ക് ഓട്ടോറിക്ഷ പോകാത്തതുകൊണ്ട് പതിവായി ബാബു വാഹനം റോഡരികില്‍ തന്നെയാണ് പാര്‍ക്ക് ചെയ്തിരുന്നത്. തിങ്കളാഴ്ച രാത്രി പത്തോടെ ഓട്ടോ കൊണ്ടിടുമ്പോള്‍ കുഞ്ഞുണ്ടായിരുന്നില്ല.

പുലര്‍ച്ചെ രണ്ടോടെ നായ്ക്കളുടെ കുര കേട്ടതായി സമീപവാസികള്‍ ഓര്‍ത്തു. ഏതാണ്ട് ആ സമയത്ത് തന്നെയാണ് സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ ഓട്ടോയില്‍ ഒളിപ്പിച്ച് പിതാവ് മുങ്ങിയത്. തെരുവുനായ്ക്കള്‍ വലിച്ചുകീറി കൊന്നില്ലല്ലോയെന്ന ആശ്വാസത്തിലായിരുന്നു സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍.

Viral News

Read more topics: birth, baby, street, parents
English summary
birth baby street parents
topbanner

More News from this section

Subscribe by Email