Sunday August 25th, 2019 - 3:07:pm
topbanner
topbanner

എനിയ്‌ക്കെതിരെ യാതൊരു പരാതിയും ദുബായ് പോലീസിന് കീഴിലില്ല ; ആരോപണം നിഷേധിച്ച് ബിനോയ് കോടിയേരി

suji
എനിയ്‌ക്കെതിരെ യാതൊരു പരാതിയും ദുബായ് പോലീസിന് കീഴിലില്ല ; ആരോപണം നിഷേധിച്ച് ബിനോയ് കോടിയേരി

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് സിപിഐഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി. തനിക്കെതിരെ ഒരു പരാതിയും ദുബായില്‍ ഇല്ല. പരാതി വ്യാജമാണ്. അതിനാല്‍ വിഷയത്തില്‍ പ്രതികരണമില്ലെന്നും ബിനോയ് പറയുന്നു.

ദുബായില്‍ പോകുന്നതിനു തനിക്ക് വിലക്കില്ല. ബിസിനസ് പങ്കാളിയുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. 2014 ലെ ഇടപാടാണ് ഇപ്പോള്‍ വിവാദമാകുന്നത്. ഈ ഇടപാടിലെ മുഴുവന്‍ പണവും കൊടുത്ത് തീര്‍ത്തിരുന്നുവെന്നും ബിനോയ് പറഞ്ഞു.

ദുബായില്‍ 13 കോടി രൂപ പണം തട്ടിച്ചതായിട്ടാണ് കോടിയേരി ബാലകൃഷണന്റെ മകനെതിരെ പരാതി. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കോടിയേരിയുടെ മൂത്തമകനായ ബിനോയ് കോടിയേരിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കോടിയേരിയുടെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ബിനോയ് ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണു കമ്പനി വൃത്തങ്ങള്‍ പറയുന്നത്. കേസ് ഒതുക്കി തീര്‍ക്കാന്‍ കോടിയേരി ശ്രമിച്ചതായും വാര്‍ത്തയില്‍ പറയുന്നു.


Read more topics: binoy kodiyeri,allegation
English summary
binoy kodiyeri denies allegation
topbanner

More News from this section

Subscribe by Email