Thursday June 27th, 2019 - 6:09:am
topbanner
topbanner

ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്ക് തിരികെ വീട്ടിലെത്താനായിട്ടില്ല ; കുടുംബം മാറി താമസിക്കുന്നു

suji
ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്ക് തിരികെ വീട്ടിലെത്താനായിട്ടില്ല ; കുടുംബം മാറി താമസിക്കുന്നു

ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്ക് ഇനിയും തിരികെ വീടുകളിലെത്താനായിട്ടില്ല. ജീവന് പോലും ഭീഷണിയുള്ള സാഹചര്യത്തില്‍ ഇവരുടെ മടക്കം അനിശ്ചിതത്വത്തിലാണ്. പ്രത്യാഘാതം കണക്കിലെടുത്ത് ഉടന്‍ വീട്ടിലേക്കില്ലെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വെളിപ്പെടുത്തി.

മലയിറങ്ങിയ ബിന്ദുവും കനകദുര്‍ഗയും അങ്കമാലിയിലെ സുഹൃത്തിന്റെ വീട്ടിലേക്കാണ് പോയത്. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട് അവിടെ നിന്ന് പോലീസ് മാറ്റി. കഴിഞ്ഞ രാത്രിയില്‍ യാത്ര തുടര്‍ന്ന ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് പോലീസ് മാറ്റിയിരിക്കുകയാണ്. സമീപ ദിവസങ്ങളിലൊന്നും വീടുകളിലേക്ക് മടങ്ങാനാവില്ല.

സന്നിധാനത്തേക്കുള്ള യാത്രയില്‍ ഭര്‍ത്താവ് ഹരിഹരനും ബിന്ദുവിനൊപ്പം ഒപ്പമുണ്ടായിരുന്നു. കൊയിലാണ്ടിയിലേക്ക് ഇന്നലെ മടങ്ങാന്‍ നിശ്ചയിച്ച ഹരിഹരന്‍ പ്രതിഷേധം കണക്കിലെടുത്ത് പിന്‍വാങ്ങി. മകളെ ബന്ധുക്കളെ ഏല്‍പിച്ചിരിക്കുകയാണ്. കൊയിലാണ്ടിയിലെ വീട് പോലീസ് കാവലിലാണ്. മലപ്പുറം അങ്ങാടിപ്പുറത്തെ കനകദുര്‍ഗയുടെ വീട്ടില്‍ നിന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും മക്കളും മാറി നില്‍ക്കുകയാണ്. ഇവരുടെ വീടും പോലീസ് സംരക്ഷണയിലാണ്.

 

Read more topics: bindu, kanakadurga, family
English summary
bindu and kanakadurga family in secret place
topbanner

More News from this section

Subscribe by Email