Thursday November 15th, 2018 - 4:03:pm
topbanner

ടിപ്പര്‍ ബൈക്കിലിടിച്ച് സ്ത്രീയും ചെറുമകനും മരിച്ചു

NewsDesk
ടിപ്പര്‍ ബൈക്കിലിടിച്ച് സ്ത്രീയും ചെറുമകനും മരിച്ചു

കായംകുളം: കായംകുളത്ത് ടിപ്പര്‍ലോറി ബൈക്കിനു പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെ കായംകുളം -പുനലൂര്‍ കെപി റോഡില്‍ കായംകുളം കുറ്റിത്തെരുവ് ജംഗ്ഷന് സമീപത്തുവച്ചായിരുന്നു അപകടം.

ബൈക്ക് യാത്രികരായ ആലപ്പുഴ കളര്‍കോട് സ്വദേശി രാജമ്മ(60 ) ഇവരുടെ ചെറുമകന്‍ മിഥുന്‍ (അച്ചു-6 ) എന്നിവരാണ് മരിച്ചത്. ബൈക്ക് ഓടിച്ച രാജമ്മയുടെ മകന്‍ രാജീവിനാണ് ഗുരുതരമായി പരിക്കേറ്റത്. രാജീവിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more topics: bike, accident, Kayamkulam
English summary
Two died in bike accident at Kayamkulam
topbanner

More News from this section

Subscribe by Email