topbanner
Monday December 18th, 2017 - 4:04:pm
topbanner
topbanner

സോളാര്‍ കേസിന്റെ സൂത്രധാരന്‍ ഗണേഷ് കുമാറെന്ന് ബിജു രാധാകൃഷ്ണന്‍

Anju NC
സോളാര്‍ കേസിന്റെ സൂത്രധാരന്‍ ഗണേഷ് കുമാറെന്ന് ബിജു രാധാകൃഷ്ണന്‍

വടകര: സോളാര്‍ അഴിമതിക്കേസിന്റെ മുഖ്യസൂത്രധാരന്‍ എംഎല്‍എ കെ.ബി ഗണേഷ് കുമാറെന്ന് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ്.നായര്‍ക്ക് രാഷ്ട്രീയക്കാരെയും വ്യവസായ പ്രമുഖരെയും പരിചയപ്പെടുത്തി നല്‍കിയത് ഗണേഷ് കുമാറാണെന്ന് ബിജു വടകര കോടതിയില്‍ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് തനിക്കും അമ്മയ്ക്കും ജീവന് വധഭീഷണിയുണ്ടെന്നും അതുകൊണ്ട് തന്റെ മരണമൊഴി രേഖപ്പെടുത്തണമെന്നും ബിജു കോടതിയില്‍ അറിയിച്ചു. എന്നാല്‍ തിരുവനന്തപുരം കോടതിയാണ് സോളാര്‍ കേസ് പരിഗണിക്കുന്നതെന്നും അതിനാല്‍ ഇത് സംബന്ധിച്ച് മൊഴി നല്‍കേണ്ടത് അവിടെയാണെന്നും വടകര കോടതി അറിയിച്ചു.

ഇപ്പോള്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയില്‍ വിശ്വാസമുള്ളതുകൊണ്ടാണ് ഇക്കാര്യം പരാതിയായി നല്‍കാന്‍ തയ്യാറായതെന്നും ബിജു അറിയിച്ചു.

English summary
biju radhakrishnan demands register case against ganesh kumar
topbanner topbanner

More News from this section

Subscribe by Email