Sunday September 23rd, 2018 - 6:19:am
topbanner

ഷുഹൈബ് വധം: കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയെന്ന് ഹസന്‍

Anju NC
ഷുഹൈബ് വധം: കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയെന്ന് ഹസന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനുത്തരവിട്ട ഹൈക്കോടതി വിധി പിണറായി വിജയന്‍ സര്‍ക്കാരിന് തിരിച്ചടിയായെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. വിധിയെ സ്വാഗതം ചെയ്യുന്നു. കേസ് സിബിഐക്ക് വിടുന്നതോടെ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണം നടക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. കൊലപാതകത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കോടതിക്കും മനസിലായെന്നും ഹസന്‍ പറഞ്ഞു.

നേരത്തെ സിബിഐ അന്വേഷണത്തെ കുറിച്ച് തീരുമാനമെടുക്കാമെന്ന് മന്ത്രി ബാലന്‍ ഫോണിലൂടെ പറഞ്ഞിരുന്നെങ്കിലും അത്തരത്തിലൊന്ന് നടന്നിട്ടില്ലെന്ന് വാദിച്ച മുഖ്യമന്ത്രി ആസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും ഒരു നിമിഷം പോലും വൈകാതെ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

English summary
biggest get back to pinarayi govt: mm hassan
topbanner

More News from this section

Subscribe by Email