Thursday November 15th, 2018 - 3:27:am
topbanner

പത്തനാപുരത്ത് താര പോരാട്ടം ഉറപ്പായി; ഗണേഷിനും ജഗദീഷിനും എതിരെ ഭീമന്‍ രഘു

NewsDesk
പത്തനാപുരത്ത് താര പോരാട്ടം ഉറപ്പായി; ഗണേഷിനും ജഗദീഷിനും എതിരെ ഭീമന്‍ രഘു

കൊല്ലം: നടന്‍ ഗണേഷ് കുമാറിന്റെ സിറ്റിങ് മണ്ഡലമായ പത്തനാപുരത്ത് ഇക്കുറി താര പോരാട്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇടതുപക്ഷ സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് ബി എംഎല്‍എ ഗണേഷ് കുമാര്‍ ഒരിക്കല്‍കൂടി ജനവിധി തേടുമ്പോള്‍ ജഗദീഷ് ആകും യുഡിഎഫ് എതിരാളി. ബിജെപി ഭീമന്‍ രഘുവിനെയും മണ്ഡലത്തില്‍ പ്രഖ്യാപിച്ചതോടെ സിനിമാ താരങ്ങള്‍ തമ്മിലുള്ള അപൂര്‍വ പോരാട്ടത്തിന് പത്തനാപുരം വേദിയാകും.

ബിജെപി കേന്ദ്രതെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരുന്നു കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് ജെ പി നദ്ദ ഭീമന്‍ രഘു, ശ്രീശാന്ത് ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

രണ്ടാം ഘട്ടത്തില്‍ 51 അംഗ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. പത്തനാപുരത്ത് ഭീമന്‍രഘു, കൊടുവള്ളി സംവിധായകന്‍ അലി അക്ബര്‍, തിരുവനന്തപുരം ശ്രീശാന്ത് എന്നിവരാണ് രണ്ടാം ഘട്ട പട്ടികയിലെ പ്രമുഖര്‍. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലെ 54 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെയും കേന്ദ്രതെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചു.

ജിഷ്ണുവിന്റെ കാന്‍സര്‍ ഗുരുതരമാക്കിയത് ലക്ഷ്മി തരുവും മുള്ളാത്തയും

കല്യാണം നടത്തുന്നത് നാട്ടുകാരെ തൃപ്തിപ്പെടുത്താനാകരുത്': പെണ്‍കുട്ടിയുടെ അപേക്ഷ

കല്യാണദിവസം ഒളിച്ചോടിയത് തടങ്കലില്‍ ആയതിനാല്‍; സ്വര്‍ണം തിരിച്ചുനല്‍കിയെന്നും പെണ്‍കുട്ടി

പറശ്ശിനിക്കടവ്; ഇണചേരാനായുള്ള രാജവെമ്പാലകളുടെ 18 ദിവസത്തെ യുദ്ധം അവസാനിച്ചു

English summary
assembly election; bheeman raghu to contest pathanapuram
topbanner

More News from this section

Subscribe by Email