Saturday November 17th, 2018 - 12:16:pm
topbanner

ചതിയില്‍വീഴ്ത്താന്‍ പാതിരാത്രി ഫോണ്‍കോളുകള്‍; മുന്നറിയിപ്പുമായി ബിഎസ്എന്‍എല്‍

NewsDesk
ചതിയില്‍വീഴ്ത്താന്‍ പാതിരാത്രി ഫോണ്‍കോളുകള്‍; മുന്നറിയിപ്പുമായി ബിഎസ്എന്‍എല്‍

കണ്ണൂര്‍: മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ ചതിക്കുഴിയില്‍ വീഴ്ത്തി ഫോണ്‍ വിശദാംശങ്ങള്‍ ചോര്‍ത്തുകയും പണം തട്ടുകയും ചെയ്യുന്ന അജ്ഞാത സംഘത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു.

കേരളത്തിലെ ചിലയിടങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന സംഭവം ഇപ്പോള്‍ സംസ്ഥാനത്താകെ വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. അജ്ഞാത ഫോണ്‍ നമ്പരുകളില്‍ നിന്നുവരുന്ന മിസ്‌കോള്‍ ആണ് ഉപഭോക്താക്കളെ ചതിക്കുഴിയില്‍ വീഴ്ത്തുന്നത്.

കോള്‍ എത്തുന്നത് മിക്കപ്പോഴും പാതിരാത്രിയായതിനാല്‍ പലരും തിരിച്ചുവിളിക്കുക പതിവാണ്. തിരിച്ചവിളിച്ചാല്‍ സെക്കന്റുകള്‍ക്കകം മൊബൈല്‍ഫോണിലെ ബാലന്‍സ് നഷ്ടപ്പെടും. കൂടാതെ മൊബൈല്‍ ഫോണിലെ വിവരങ്ങളെല്ലാം ചോര്‍ത്തപ്പെടുമെന്നും ബിഎസ്എന്‍എസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

കഴിഞ്ഞദിവസം കണ്ണൂര്‍ മുണ്ടയാട്ടുള്ള ഒരു ഗൃഹനാഥന്‍ തിരിച്ചുവിളിച്ചപ്പോള്‍ സെക്കന്റുകള്‍ക്കകം 40 രൂപ നഷ്ടപ്പെട്ടു. പിന്നീട് അതേ ദിവസം തന്നെ പല നമ്പരുകളില്‍ നിന്നും മിസ്ഡ് കോള്‍ എത്തുകയും ചെയ്തു.

+375, +371, +563, +370, +255, +381 എന്നിങ്ങനെ തുടങ്ങുന്ന നമ്പറുകളില്‍നിന്ന് വരുന്ന കോളുകള്‍ എടുക്കരുതെന്നും തിരിച്ചുവിളിക്കരുതെന്നുമാണ് ബിഎസ്എന്‍എല്ലിനെ ബന്ധപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.

അത്തരം കോളുകള്‍ എടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്താല്‍ ആ ഫോണിലെ മുഴുവന്‍ കോണ്‍ടാക്ട് നമ്പറുകളും സേവ് ചെയ്തുവെച്ച മറ്റു സുപ്രധാനവിവരങ്ങളും കോപ്പിചെയ്യപ്പെടും. അത്രയേറെ നൂതനമായ സോഫ്റ്റ് വെയറുപയോഗിച്ചാണ് വിദേശരാജ്യങ്ങളിലിരുന്ന് തട്ടിപ്പ് നടത്തുന്നത്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും നേപ്പാളില്‍നിന്നുമെല്ലാം ഇത്തരത്തില്‍ കോളുകള്‍ വരുന്നുണ്ട്. അഫ്ഗാനിസ്താന്‍, ചിലി, സെര്‍ബിയ, ലിത്വാനിയ, ടാന്‍സാനിയ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ഇത്തരത്തില്‍ വന്‍തോതില്‍ കോളുകള്‍ വരുന്നതായാണ് വിവരം.

ആരെങ്കിലും ഫോണ്‍വിളിച്ച് #09, #90 എന്നിവ ഡയല്‍ചെയ്യാന്‍ പറഞ്ഞാല്‍ അതും ചെയ്യരുത്. തീവ്രവാദപ്രവര്‍ത്തകര്‍വരെ ഇത്തരത്തില്‍ ഫോണിലൂടെ ഇടപെട്ടേക്കാം.

Read more topics: call, bsnl
English summary
Beware of calls from unknown numbers; Don't return that missed call
topbanner

More News from this section

Subscribe by Email