Friday April 19th, 2019 - 6:27:pm
topbanner
topbanner

ബിയര്‍ പാര്‍ലറുകളില്‍നിന്നും ബിയര്‍ വാങ്ങി പുറത്ത് കൊണ്ടുപോകാമെന്ന് ഹൈക്കോടതി

rajani
ബിയര്‍ പാര്‍ലറുകളില്‍നിന്നും ബിയര്‍ വാങ്ങി പുറത്ത് കൊണ്ടുപോകാമെന്ന് ഹൈക്കോടതി

കൊച്ചി: ബിയര്‍ പാര്‍ലറുകളില്‍നിന്നും ബിയര്‍ വാങ്ങിക്കൊണ്ടുപോകുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി. ബിയര്‍ വാങ്ങിക്കൊണ്ടുപോകാമെന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ ഒന്നിലധികം കൗണ്ടറുകള്‍ തുറക്കുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി.

ഇത് അബ്കാരി ചട്ടത്തിന് തടസമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിലെ ബാര്‍ ലൈസന്‍സില്‍ മദ്യം ഹോട്ടലിന് പുറത്ത് കൊണ്ടുപോകുന്നത് നീയമവിരുദ്ധമാണ്. എന്നാല്‍ ബിയര്‍ വൈന്‍ പാര്‍ലര്‍ ലൈസന്‍സ് ചട്ടത്തില്‍ ഇത്തരം നിയന്ത്രണങ്ങളില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ബിയറുകള്‍ വാങ്ങി ഹോട്ടലിന് പുറത്ത് കൊണ്ടുപോകുന്നതിന് തടസ്സമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

ഒരാള്‍ക്ക് 3.5 ലിറ്റര്‍ വരെ മദ്യം കൈവശം വയ്ക്കാം.ഇതനുസരിച്ച് അഞ്ച് കുപ്പിവരെ ബിയര്‍ വാങ്ങി പുറത്ത് കൊണ്ടുപോകാന്‍ കഴിയും. നേരത്തെ എക്‌സൈസ് കമ്മീഷണറായി ഋഷിരാജ് സിംഗ് ചുമതല ഏറ്റെടുത്തതിന് ശേഷം സംസ്ഥാനത്തെ ബിയര്‍ പാര്‍ലറുകളില്‍ നിന്നും പുറത്തേക്ക് ബിയര്‍ കൊടുത്തുവിടരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

ടിപിക്കേസിലെ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നീക്കം

 എല്‍സിഡി സ്‌ക്രീനുമായി വിവാഹ ക്ഷണക്കത്ത്; ജയിലില്‍ കിടന്ന മുന്‍ ബിജെപി മന്ത്രി വീണ്ടും വിവാദത്തില്‍

 

Read more topics: beer, parlor, highcourt, order
English summary
beer parlor highcourt order
topbanner

More News from this section

Subscribe by Email