Monday September 24th, 2018 - 2:11:am
topbanner

ബാറുകളില്‍ നിന്ന് ഇനി ബിയര്‍ പാഴ്‌സലായി കിട്ടില്ല : ഉത്തരവ് റദ്ദാക്കി

NewsDesk
ബാറുകളില്‍ നിന്ന് ഇനി ബിയര്‍ പാഴ്‌സലായി കിട്ടില്ല : ഉത്തരവ് റദ്ദാക്കി

കൊച്ചി: ബാര്‍, ബിയര്‍വൈന്‍ പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇനി ബിയര്‍ പാഴ്‌സലായി കിട്ടില്ല. ബാറുകളില്‍ നിന്നും ബിയര്‍വൈന്‍ പാര്‍ലറുകളില്‍ നിന്നും ബിയര്‍ പാഴ്‌സലായി കൊടുക്കുന്നത് കുറ്റകരമാക്കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കി. ഇതുസംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ബിയര്‍ പാഴ്‌സലായി നല്‍കുന്നത് കുറ്റകരമാണെന്നും ഹൈക്കോടതി ഉത്തരവിട്ടു. ബിയര്‍ പാഴ്‌സലായി നല്‍കാനുള്ള അനുമതി ബിവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡിനും മാത്രമാണ്.

ബിയര്‍ പാലര്‍ലറുകളില്‍ നിന്ന് ബിയര്‍ പാഴ്സല്‍ നല്‍കാമെന്നും കൂടുതല്‍ കൗണ്ടറുകളില്‍ മദ്യം വിളമ്ബുന്നതില്‍ തെറ്റില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് നേരത്തെ ഉത്തരവിട്ടത്. ഇതില്‍ ബിയര്‍ പാര്‍സല്‍ നല്‍കുന്നതിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ബിയര്‍ പാഴ്സല്‍ നല്‍കുന്നത് തടയുകയായിരുന്നു.

ഋഷിരാജ് സിംഗ് എക്‌സൈസ് കമ്മീഷണറായി ചുമതലയേറ്റ ശേഷമാണ് ബിയര്‍ പാര്‍ലറുകളില്‍ നിന്ന് പാഴ്‌സല്‍ കൊണ്ട് പോകുന്നത് വിലക്കിയത്. ഇതു ചോദ്യം ചെയ്ത് സമര്‍പിക്കപ്പെട്ട ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച്, ഋഷിരാജ് സിംഗിന്റെ ഉത്തരവ് റദ്ദാക്കിയിരുന്നു. ബിയര്‍ പുറത്തേക്ക് കൊണ്ട് പോകുന്നത് അബ്കാരി ചട്ടത്തിന് തടസമല്ലെന്ന് ഹൈക്കോടതി വിധിച്ചു.

ഇതോടെ ബിയര്‍ പാഴ്‌സല്‍ കൊടുത്ത ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ക്കെതിരെ ഋഷിരാജ് സിംഗ് എടുത്ത കേസുകള്‍ അസാധുവാകും. സംസ്ഥാനത്തെ ബിയര്‍ പാര്‍ലറുകളില്‍ ഋഷിരാജ് സിംഗ് നേരിട്ട് എത്തി റെയ്ഡ് ചെയ്താണ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒരു ബിയര്‍ പാര്‍ലറില്‍ തന്നെ ഒന്നില്‍ കുടുതല്‍ കൗണ്ടറുകള്‍ തുറക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Read more topics: beer, parcel service, high court,
English summary
beer parcel service again high court ban
topbanner

More News from this section

Subscribe by Email