Saturday November 17th, 2018 - 6:37:pm
topbanner

വെളിപ്പെടുത്തല്‍ സ്വന്തം നിലയ്ക്ക്; ആരുടെയും പിന്തുണയില്ല; മുഖ്യമന്ത്രിക്ക് സരിതയുടെ വെല്ലുവിളി

NewsDesk
വെളിപ്പെടുത്തല്‍ സ്വന്തം നിലയ്ക്ക്; ആരുടെയും പിന്തുണയില്ല; മുഖ്യമന്ത്രിക്ക് സരിതയുടെ വെല്ലുവിളി

കൊച്ചി: മുഖ്യമന്ത്രിക്കും, ആര്യാടന്‍ മുഹമ്മദിനും എതിരെ സോളാര്‍ കമ്മീഷനില്‍ നടത്തിയ വെളിപ്പെടുത്തല്‍ സ്വന്തം നിലയ്ക്കാണെന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍.

വെളിപ്പെടുത്തലിന് പിന്നില്‍ സിപിഎമ്മും ബാര്‍ ഉടമകളുമാണെന്ന മുഖ്യമന്ത്രിയുടെ വാദം സരിത തള്ളി. ഗൂഢാലോചനയുണ്ടെങ്കില്‍ അത് തെളിയിക്കാനും സരിത മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.

രാവിലെ സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് സരിത ഇക്കാര്യം പറഞ്ഞത്. ഇനിയും ഏറെ കണക്കുകള്‍ തനിക്ക് പറയാനുണ്ട്. വ്യക്തിപരമല്ലാത്ത കാര്യങ്ങള്‍ കമ്മീഷന് മുന്നില്‍ തുറന്നുപറയും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് നല്‍കിയ ചെക്ക് എങ്ങനെ മടങ്ങിയെന്ന് ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്നും സരിത പറഞ്ഞു.

സോളാര്‍ സംബന്ധിച്ച് സത്യങ്ങള്‍ ഇനിയെങ്കിലും വെളിപ്പെടുത്തിക്കൂടെയെന്ന് കുടുംബത്തിലെ സ്ത്രീകളടക്കമുള്ള പലരും എന്നോട് നേരത്തെ ചോദിച്ചിരുന്നതാണ്. എന്നാല്‍ താന്‍ അന്നൊക്കെ മൗനം പാലിച്ചു. പക്ഷേ, ഇനി അങ്ങനെ മൗനം പാലിക്കുന്നതില്‍ അര്‍ത്ഥമില്ല.

എനിക്ക് ശരിയെന്ന ഉറച്ച വിശ്വാസമുള്ള കാര്യങ്ങളാണ് കമ്മിഷന്‍ മുന്‍പാകെ വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്തുണ തനിക്ക് വേണ്ട. രണ്ടു ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്ന് പറയുന്ന മുഖ്യമന്ത്രി നിയോഗിച്ച പ്രത്യേക സംഘമാണ് സോളാര്‍ കേസില്‍ പത്തുകോടിയുടെ തട്ടിപ്പ് നടന്നു എന്ന് റിപ്പോര്‍ട്ട് നല്‍കിയത്. അത് അദ്ദേഹം മറക്കരുതെന്നും സരിത പറഞ്ഞു.

രാഷ്ട്രീയക്കാര്‍ തങ്ങളുടെ വെള്ളക്കുപ്പായത്തില്‍ കറ പറ്റുമെന്ന് കണ്ടാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഒന്നുകൂടി സൂപ്പര്‍ഫൈന്‍ ആക്കാറുണ്ട്. അതാണ് ഇപ്പോള്‍ നടക്കുന്നതെന്നും സരിത കൂട്ടിച്ചേര്‍ത്തു.

 

Read more topics: LDF, bar, owner, Saritha
English summary
LDF, bar owners not helping; says Saritha
topbanner

More News from this section

Subscribe by Email