topbanner
Sunday March 26th, 2017 - 1:00:am
topbanner

ദേശീയ പാതയോരത്തെ ബാറുകളുടെ ലൈസന്‍സ് പുതുക്കല്‍; വി.എം സുധീരന്‍ സുപ്രീം കോടതിയില്‍

rajani
ദേശീയ പാതയോരത്തെ ബാറുകളുടെ ലൈസന്‍സ് പുതുക്കല്‍; വി.എം സുധീരന്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ദേശീയ പാതയോരത്തെ ബാറുകളുടെ ലൈസന്‍സ് പുതുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വി.എം സുധീരന്‍ സുപ്രീം കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ നീക്കം സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുധീരന്‍ ഹര്‍ജി നല്‍കിയത്.

ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ എടുത്ത് മാറ്റണമെന്ന സുപ്രീം കോടതി വിധിക്ക് കളങ്കമുണ്ടാക്കുന്നതാണ് സര്‍ക്കാര്‍ നീക്കം. ബാറുടമകള്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലില്‍ നിന്ന് നിയമോപദേശം തേടിയത് തെറ്റായ നടപടിയാണെന്നും സുധീരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

English summary
bar licence issue vm sudheeran supremecourt
topbanner topbanner

More News from this section

Subscribe by Email