Tuesday August 21st, 2018 - 3:59:am
topbanner

ആജീവനാന്ത വിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശ്രീശാന്ത്

Jikku Joseph
ആജീവനാന്ത വിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശ്രീശാന്ത്

കൊച്ചി: ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. വാതുവെപ്പുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. തനിക്ക് ക്രിക്കറ്റിലേക്ക് തിരിച്ച് വരാന്‍ സുപ്രീംകോടതിയെ സമീപിക്കുക എന്ന പോംവഴി മാത്രമേ ഉള്ളു എന്നും ശ്രീശാന്ത് പറഞ്ഞു.

2013ലെ ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട വിവാദമാണ് വിലക്കിന് കാരണമായത്. വിവാദത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. അവകാശങ്ങള്‍ക്കായി പോരാടും. കേവലം രാജ്യത്തിനായി കളിക്കുക എന്നത് മാത്രമല്ല തന്റെ ലക്ഷ്യം. നഷ്ടപ്പെട്ട അഭിമാനം തിരിച്ച് കിട്ടാന്‍ വേണ്ടി കൂടിയാണ് കേസുമായി മുന്നോട്ട് പോകുന്നതെന്നും താരം പറഞ്ഞു.

 
മറ്റ് പ്രതികര്‍ക്ക് കിട്ടുന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു. നേരത്തെ ശ്രീശാന്തിന്റെ കേസ് പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശ്രീശാന്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. പിന്നീട് ബി.സി.സി.ഐയുടെ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ ശ്രീശാന്ത് തീരുമാനിച്ചത്.

English summary
banned sreesanth approach supreme court
topbanner

More News from this section

Subscribe by Email