Monday September 24th, 2018 - 11:07:pm
topbanner

ദുരിതം വര്‍ധിക്കും; നാളെമുതല്‍ തുടര്‍ച്ചയായി 3 ദിവസം ബാങ്ക് അവധി

NewsDesk
ദുരിതം വര്‍ധിക്കും; നാളെമുതല്‍ തുടര്‍ച്ചയായി 3 ദിവസം ബാങ്ക് അവധി

തൃശൂര്‍: കറന്‍സി നിരോധനത്തിന് ഒരു മാസത്തിനുശേഷവും ബാങ്കുകളിലും എടിഎമ്മുകളിലും നീണ്ട ക്യൂ അപ്രത്യക്ഷമായിട്ടില്ല. ജനങ്ങള്‍ പണം പിന്‍വലിക്കാനായി കഷ്ടപ്പെടുന്ന അവസരത്തില്‍ തുടര്‍ച്ചയായി മൂന്നു ദിവസം ബാങ്കുകള്‍ക്ക് അവധി.

രണ്ടാം ശനി, ഞായര്‍, നബിദിനം എന്നീ അവധി ദിനങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുമ്പോള്‍ പണത്തിന് ജനത്തിന്റെ ഓട്ടം കൂടും. ബാങ്കുള്‍ അവധിയാകുന്നതോടെ എടിഎമ്മുകളും കാലിയായേക്കുമെന്ന ആശങ്കയുണ്ട്.

നോട്ട് അസാധുവാക്കല്‍ ഒരു മാസം പിന്നിടുമ്പോഴും ബാങ്കുകളില്‍ പണക്ഷാമം രൂക്ഷമാകുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. 24,000 അനുവദിക്കുന്നത് ചുരുക്കം ചില ബാങ്കുകളാണ്.

Read more topics: Bank, holiday, saturday
English summary
Banks on 3-day holiday from saturday
topbanner

More News from this section

Subscribe by Email