Friday September 21st, 2018 - 7:28:pm
topbanner

സെപ്റ്റംബർ ആദ്യ ആഴ്ച ബാങ്ക് പ്രവർത്തിക്കില്ലെന്നത് വ്യാജപ്രചാരണം

Renjini
സെപ്റ്റംബർ ആദ്യ ആഴ്ച ബാങ്ക് പ്രവർത്തിക്കില്ലെന്നത് വ്യാജപ്രചാരണം

മുംബൈ:വ്യാജവാർത്ത കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നമ്മൾ ഇപ്പോൾ .സെപ്റ്റംബർ ആദ്യ ആഴ്ചയിൽ അറു ദിനം ബാങ്കുകൾ തുറക്കില്ല എന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിപ്പിക്കുന്നത് .

എന്നാൽ അത് തീർത്തും അടിസ്ഥാന രഹിതമാണെന്ന് ബാങ്ക് ജീവനക്കാരുടെ ദേശീയ സംഘടന വൈസ് പ്രസിഡന്റ് അശ്വനി റാണ വാർത്ത ഏജൻസിയായ ഐഎഎൻഎസിനോടു പറഞ്ഞു.3,4,5,6,7 തീയതികളിൽ കേരളത്തിലെ ബാങ്കുകൾ പ്രവർത്തിക്കും.

റിസർവ്വ് ബാങ്ക് ഉദ്യോഗസ്ഥർ മാത്രമാണ് സെപ്റ്റംബർ നാല് അഞ്ച് തീയതികളിൽ കൂട്ട അവധി എടുക്കുന്നത്.പൊതു മേഖല സ്വകാര്യ മേഖല എന്നി ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കില്ല.

സെപ്റ്റംബർ രണ്ട് – ഞായറാഴ്ച, മൂന്ന് – ജന്മാഷ്ടമി, നാല്, അഞ്ച് - പെൻഷനായുള്ള ബാങ്ക് ജീവനക്കാരുടെ സമരംഎട്ട് ഒൻമ്പത് -ബാങ്ക് അവധി എന്നിവ കാരണം എടിഎമ്മുകളും ബാങ്കുകളും പ്രവർത്തിക്കാ ലെന്നും ആവിശ്യമായ പണം കൈയ്യിൽ കരുതണം എന്നായിരുന്നു സന്ദേശം.

ജന്മാഷ്ടമി കേരളത്തില്‍ അവധിയില്ല. ഓൺലൈൻ ബാങ്കിങ്, എടിഎം സർവീസുകൾ എന്നിവ ഈ ദിവസങ്ങളിൽ തടസ്സപ്പെടില്ല.

Read more topics: bank, work, first, week, September
English summary
It is false that the bank will not work in the first week of September
topbanner

More News from this section

Subscribe by Email