Sunday September 23rd, 2018 - 6:42:pm
topbanner

വ്യാജരേഖകളുപയോഗിച്ച് പണം തട്ടിയ ബാങ്ക് മാനേജര്‍ അറസ്റ്റില്‍

rajani v
വ്യാജരേഖകളുപയോഗിച്ച് പണം തട്ടിയ ബാങ്ക് മാനേജര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വ്യാജരേഖകളുപയോഗിച്ച് പന്തളം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിന്നും 3.6 കോടി തട്ടിയ കേസില്‍ ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ അറസ്റ്റില്‍. ബാങ്ക് മാനേജര്‍ഉള്‍പ്പെടെ ഒന്‍പതുപേരെയാണ് സി.ബി.ഐ തിരുവനന്തപുരത്തുനിന്നു അറസ്റ്റുചെയതു. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തു വന്നത്.

പിടിയിലായ പ്രമാണ ഉടമകളായ പലരും ഇംഗ്ലീഷ് ഭാഷ അറിയാത്തതിനാല്‍ മാനേജര്‍ പറഞ്ഞ പേപ്പറില്‍ ഒപ്പിട്ടു കൊടക്കുകയായിരുന്നുവെന്നാണ് മൊഴി നല്‍കിയത്. ബാങ്ക് മാനേജര്‍ ഷാജി തോമസാണ് കേസിലെ ഒന്നാം പ്രതി. സി.ബി.ഐ കൊച്ചി യൂണിറ്റ് എസ്.പി ഷിയാസിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തു നിന്നാണ് പ്രതികളെ പിടികൂടിയത്.

2013 ല്‍ ഓവര്‍സീസ് ബാങ്ക് നടപ്പാക്കിയ ഭൂമിലക്ഷ്മി വായ്പാ പദ്ധതിയിലാണ് ബാങ്ക് മാനേജര്‍ ഷാജി തോമസിന്റെ നേതൃത്വത്തില്‍ തട്ടിപ്പ് നടത്തിയത്. വായ്പയ്ക്കായി വ്യാജ ആധാരങ്ങള്‍, ചെക്കുകള്‍, രേഖകള്‍ എന്നിവയുണ്ടാക്കി. പണയത്തിനായി ബാങ്കില്‍ ഈടുവെച്ച പ്രമാണം ഉടമസ്ഥരറിയാതെ മാനേജരും ഉദ്യോഗസ്ഥരും ചേര്‍ന്ന് തിരിമറി നടത്തിയശേഷം മറ്റു വായ്പകളിലേക്ക് മാറ്റി 3.6 കോടിയുടെ തട്ടിപ്പു നടത്തിയെന്നാണ് കേസ്.

Read more topics: bank, thattippu, manager, arrest
English summary
bank thattippu manager arrest
topbanner

More News from this section

Subscribe by Email