തിരുവനന്തപുരം : നോട്ട് അസാധുവാക്കലിന്റെ പ്രയാസങ്ങള്‍ക്കൊപ്പം തുടര്‍ച്ചയായ ബാങ്ക് അവധിയും ജനങ്ങളെ വലയ്ക്കുന്നു. മാസത്തിലെ നാലാം ശനി ബാങ്കുകള്‍ക്ക് അവധിയാണ്.
പിറ്റേന്ന് ഞായറാഴ്ചയും. തിങ്കളാഴ്ച ഹര്‍ത്താലുമായതോടെ ഫലത്തില്‍ തുടര്‍ച്ചയായി മൂന്നുദിവസമാണ് ബാങ്ക് ഇടപാട് സ്തംഭിക്കുന്നത്. ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഹര്ത്താലയകു കൊണ്ട് ജീവനക്കാരുടെ എണ്ണം കുറവായിരിക്കും.
എ.ടി.എമ്മുകള്‍പോലും ശനിയാഴ്ച ഉച്ചയോടെ നിശ്ചലമായി.
അവധി ദിവസങ്ങളില്‍ പണം നിക്ഷേപിക്കാന്‍ ബാങ്കുകള്‍ ക്രമീകരണമേര്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ ഇനി പണം കിട്ടണമെങ്കില്‍ കേരളത്തില്‍ ചൊവ്വാഴ്ചവരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.