Monday February 18th, 2019 - 2:32:am
topbanner

നാലു ദിവസത്തേക്ക് ബാങ്കുകള്‍ക്ക് അവധി

Jikku Joseph
നാലു ദിവസത്തേക്ക് ബാങ്കുകള്‍ക്ക് അവധി

തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ നാലു ദിവസത്തേക്ക് ബാങ്കുകള്‍ക്ക് അവധി. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധിജയന്തി ദിവസങ്ങള്‍ അടുത്തടുത്ത് വരുന്നതിനാലാണിത്. ബാങ്കില്‍ ചെന്ന് നേരിട്ട് ഇടപാടു നടത്തുന്നവര്‍ക്ക് വ്യാഴാഴ്ച കഴിഞ്ഞാല്‍ ചൊവ്വാഴ്ച വരെ കാത്തിരിക്കണം.

വ്യാഴാഴ്ച വൈകുന്നേരത്തോടെ എ.ടി.എമ്മുകളിലെല്ലാം പണം നിറയ്ക്കും. ബാങ്കവധി എ.ടി.എം. പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും പണമിടപാടുകള്‍ എ.ടി.എം. വഴി നടത്താനുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

Viral News

Read more topics: bank, holiday, four days
English summary
bank holiday for four days
topbanner

More News from this section

Subscribe by Email