Thursday February 21st, 2019 - 1:17:am
topbanner

വായ്പാ കുടിശ്ശിക അടച്ചില്ല; ദളിത് കുടുംബത്തെ ജപ്തി ചെയ്ത് പുറത്താക്കി

NewsDesk
വായ്പാ കുടിശ്ശിക അടച്ചില്ല; ദളിത് കുടുംബത്തെ ജപ്തി ചെയ്ത് പുറത്താക്കി

അഞ്ചാലുംമൂട്: കറന്‍സി നിരോധനത്തെ തുടര്‍ന്ന് കൃത്യമായി വായ്പാ കുടിശ്ശിക അടക്കാന്‍ കഴിയാത്ത ദളിത് കുടുംബത്തിന്റെ വീട് ബാങ്കുകാര്‍ ജപ്തി ചെയ്തു.

തൃക്കടവൂര്‍ നീരാവില്‍ പുന്നവിള ലക്ഷംവീട് കോളനിയില്‍ പുളിയറ വീട്ടില്‍ ഓട്ടോ ഡ്രൈവറായ രമേശനും കുടുംബവുമാണ് വഴിയോരത്തേക്കിറങ്ങേണ്ടിവന്നത്. ഒരാഴ്ച അവധി ചോദിച്ചിട്ടും കൂട്ടാക്കാതെ ബാങ്ക് അധികൃതര്‍ വീട്ടുകാരെ പുറത്താക്കി വീട് ജപ്തി ചെയ്ത് മടങ്ങുകയായിരുന്നു.

സെന്‍ട്രല്‍ ബാങ്കിന്റെ അഞ്ചാലുംമൂട് ശാഖയില്‍നിന്ന് മൂന്നു വര്‍ഷം മുമ്പാണ് രമേശന്‍ നാലര ലക്ഷം രൂപ വായ്പയെടുത്തത്. പല തവണകളായി 70,000 രൂപ അടച്ചതായി പറയുന്നു.

എന്നാല്‍ പലിശ ഉള്‍പ്പെടെ 4,61,000 കുടിശ്ശിക ഉണ്ടെന്നും അല്ലാത്ത പക്ഷം ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്നും കാട്ടി ബാങ്ക് അധികൃതര്‍ നോട്ടീസ് അയച്ചിരുന്നു.

ഗള്‍ഫിലായിരുന്ന രമേശന്‍ ജോലി ഇല്ലാതായതോടെ നാട്ടിലെത്തി ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ഇതിനിടയില്‍ കിടപ്പുമുറിയില്‍ വീണതിനെ തുടര്‍ന്ന് രമേശന്റെ മാതാവ് ചെല്ലമ്മ (85) കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളായി ചികിത്സയിലാണ്.

നോട്ടീസ് വന്നതോടെ കഴിഞ്ഞ മാസം ബാങ്കിലെത്തി വീട് വിറ്റ് കുടിശ്ശിക ഉടന്‍ അടച്ചുതീര്‍ക്കാമെന്നും ഒരാഴ്ച സമയം നല്‍കണമെന്നും ബാങ്ക് ശാഖാ മാനേജറോട് രമേശന്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ കൂട്ടാക്കിയില്ല.

തിങ്കളാഴ്ച വൈകീട്ടോടെ വീട്ടിലെത്തിയ ബാങ്ക് അധികൃതര്‍ വീട്ടുകാരെ പുറത്താക്കി വീട് ജപ്തി ചെയ്ത് മടങ്ങുകയായിരുന്നു. എന്നാല്‍, കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് വീട് ജപ്തി ചെയ്തതെന്നും മറ്റൊന്നും ചെയ്യാനാകില്ലെന്നുമാണ് ബാങ്ക് മാനേജര്‍ നല്‍കിയ മറുപടി.

Viral News

Read more topics: bank, dalit, family, kollam
English summary
bank attached property of dalit family in kollam
topbanner

More News from this section

Subscribe by Email