Sunday September 23rd, 2018 - 4:14:pm
topbanner

ഇന്ത്യ വിഷന്‍ ജീവനക്കാരുടെ ലക്ഷങ്ങള്‍ തട്ടിയ എം കെ മുനീറിന്റെ വീട് ജപ്തി ചെയ്തു

reporter
ഇന്ത്യ വിഷന്‍ ജീവനക്കാരുടെ ലക്ഷങ്ങള്‍ തട്ടിയ എം കെ മുനീറിന്റെ വീട് ജപ്തി ചെയ്തു

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ എംകെ മുനീറിന്റെ വീട് ജപ്തി ചെയ്തു. 36 ലക്ഷം രൂപ വായ്പയെടുത്തിട്ട് അത് തിരിച്ചടയ്ക്കാത്ത കാരണത്താല്‍ മുനീറിന് ധനലക്ഷ്മി ബാങ്ക് നേരത്തെ ജപ്തി നോട്ടീസ് നല്‍കിയിരുന്നു. പണം തിരിച്ചടയ്ക്കാത്തതോടെ ബാങ്ക് നിയമ നടപടികളിലേക്ക് കടക്കുകയായിരുന്നു.

എംകെ മുനീറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 8.23 സെന്റ് സ്ഥലവും അതിലെ കെട്ടിടവും പണയ വസ്തുവാക്കി ഒലീവ് പബ്ലിക്കേഷന്റെ പേരില്‍ നടത്തിപ്പിനായി എടുത്ത വായ്പയാണ് ലീഗ് നേതാവ് തിരിച്ചടയ്ക്കാതിരുന്നത്. ഈ സ്ഥലവും വീടുമാണ് ഇപ്പോള്‍ ബാങ്ക് ജപ്തി ചെയ്തത്.

ഒലീവ് പബ്ലിക്കേഷന്‍ വര്‍ഷങ്ങളായി സാമ്പത്തികമായി നഷ്ടമുണ്ടാക്കിയിരുന്നു. സ്ഥാപനത്തിന്റെ വിപുലീകരണത്തിന് ഫണ്ട് പിരിവ് നടത്തി അതും തിരിച്ച് കൊടുത്തിരുന്നില്ല. ആകെ നഷ്ടത്തിലായതോടെ മുനീര്‍ സ്ഥാപനത്തെ കൈയ്യൊഴിയുകയായിരുന്നു.

എന്നാല്‍ പണയ വസ്തു ജപ്തി ചെയ്യാനുള്ള നോട്ടീസിന്മേല്‍ ഇപ്പോള്‍ നടപടിയായിരിക്കുകയാണ്. ധനലക്ഷ്മി ബാങ്കിന്റെ കോഴിക്കോട് ശാഖയില്‍ നിന്ന് ഒലീവിന് വേണ്ടി മുനീര്‍ ലോണെടുത്തത്. 36,87,66,277 രൂപയാണ് തിരിച്ചടയ്ക്കേണ്ടത്. പിഴ പലിശയുള്‍പ്പെടെ ഇതിലും കൂടും.

പണം തിരിച്ചടയ്ക്കാനുള്ള നോട്ടീസ് നല്‍കിയിട്ടും അത് സ്വീകരിക്കാന്‍ എംഎല്‍എ തയ്യാറായില്ലെന്ന ആക്ഷേപവും നേരത്തെ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് പത്രപരസ്യവും ബാങ്ക് നല്‍കി. 60 ദിവസത്തെ സമയം നല്‍കി ഇതിനുള്ളില്‍ പണം തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടിയിലേക്ക് നീങ്ങുമെന്നായിരുന്നു ബാങ്കിന്റെ മുന്നറിയിപ്പ്.

ഇന്ത്യാവിഷന്‍ ജീവനക്കാരുടെ ലക്ഷങ്ങള്‍ വരുന്ന ശമ്പളവും പിഎഫും എംകെ മുനീര്‍ നല്‍കിയിരുന്നില്ല. ചിലര്‍ക്ക് പേരിനുമാത്രം പണം നല്‍കിയപ്പോള്‍ ചിലര്‍ക്ക് ഒന്നും നല്‍കിയില്ല. സ്ഥാപനം കടക്കെണിയിലായതോടെ ജീവനക്കാരെ മുനീര്‍ കൈയ്യൊഴിയുകയായിരുന്നു.

English summary
bank attached m k muneers house and property
topbanner

More News from this section

Subscribe by Email