topbanner
Saturday May 27th, 2017 - 1:43:pm
topbanner

കാറിന്റെ ചക്രങ്ങള്‍ കയറിയിറങ്ങിയ ഒരുവയസുകാരി പരിക്കില്ലാതെ രക്ഷപ്പെട്ടു

NewsDesk
കാറിന്റെ ചക്രങ്ങള്‍ കയറിയിറങ്ങിയ ഒരുവയസുകാരി പരിക്കില്ലാതെ രക്ഷപ്പെട്ടു

ബെംഗളുരു: വീടിനുമുന്നില്‍ കളിക്കുകയായിരുന്ന ഒരുവയസുകാരി അബദ്ധത്തിന്‍ കാറിനടിയില്‍പ്പെട്ടെങ്കിലും പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം ബെംഗളുരു ജെ.പി. നഗര്‍ സെക്കന്‍ഡ് ഫെയ്‌സിലാണ് സംഭവം.

റോഡിനോടുചേര്‍ന്നുള്ള വീടിനുമുന്നില്‍ സഹോദരിയോടൊപ്പം കളിക്കുകയായിരുന്ന കുട്ടി പെട്ടെന്ന് റോഡിലേക്കിറങ്ങിയതാണ് അപകടത്തിനിടയാക്കിയത്. ഇതേസമയം, പിന്നിലേക്കെടുത്ത കാര്‍ കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങി.

കാറിന്റെ പിന്‍ഭാഗത്തെയും മുന്‍ഭാഗത്തെയും ചക്രങ്ങള്‍ ശരീരത്തില്‍കൂടി കയറിയിറങ്ങിയെങ്കിലും കണ്ടുനിന്നവരെ അദ്ഭുതപ്പെടുത്തി കുട്ടി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇതുകണ്ട ഓട്ടോഡ്രൈവറും യാത്രികരും ചേര്‍ന്ന് കുട്ടിയെ എടുത്തു. ഭയന്നുപോയ കുട്ടി കരയുന്നുണ്ടായിരുന്നെങ്കിലും പരിക്കൊന്നുമേറ്റിരുന്നില്ല. ഡ്രൈവര്‍ അശ്രദ്ധമായാണ് കാര്‍ പിറകോട്ടെടുത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുട്ടിയെ നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന സ്ത്രീ സ്ഥലത്തില്ലായിരുന്നു.

Read more topics: bangalore, jp nagar, car, accident
English summary
bangalore jp nagar car accident
topbanner topbanner

More News from this section

Subscribe by Email