topbanner
Monday October 23rd, 2017 - 2:19:am
topbanner

ദീപാവലിയ്ക്ക് പടക്കം പൊട്ടിക്കുന്നതിന് കേരളത്തില്‍ നിയന്ത്രണം

sadu prakash
ദീപാവലിയ്ക്ക് പടക്കം പൊട്ടിക്കുന്നതിന് കേരളത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ശബ്ദമേറിയ പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ക്ക് പകരമായി വര്‍ണ്ണപ്പൊലിമയും പ്രകാശം പരത്തുന്നതുമായ പടക്കങ്ങള്‍ ഉപയോഗിക്കാമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.

ശബ്ദം 125 ഡെസിബലില്‍ കൂടുതലുള്ള കൂട്ടിക്കെട്ടിയ പടക്കങ്ങള്‍, മാലപ്പടക്കങ്ങള്‍, ഏറുപടക്കങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചു. രാത്രി 10നും രാവിലെ 6നും ഇടയില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ ഉപയോഗിക്കരുത്.

ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ പരിസരത്തും ഇടുങ്ങിയ സ്ഥലങ്ങളിലും പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടിലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദ്ദേശിച്ചു.

 

Read more topics: ban, fireworks, kerala, diwali
English summary
ban fireworks in kerala at diwali
topbanner topbanner

More News from this section

Subscribe by Email