topbanner
Friday January 19th, 2018 - 11:13:pm
topbanner

ബാലാവകാശ കമ്മീഷന്‍ അംഗ നിയമനം: ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മന്ത്രി കെകെ ശൈലജ

suvitha
ബാലാവകാശ കമ്മീഷന്‍ അംഗ നിയമനം: ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ അംഗ നിയമനത്തിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മന്ത്രി കെകെ ശൈലജ. ബാലാവകാശ കമ്മീഷന്‍ അംഗ നിയമനത്തിലെ ഹൈക്കോടതി വിമര്‍ശനത്തിൽ വിശദീകരണവുമായാണ് മന്ത്രി രം​ഗത്തെത്തിയത്. ഇക്കാര്യത്തില്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ജനങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും മനസിലാകും. സമയം നീട്ടിയത് കൂടുതല്‍ ആളുകളില്‍ നിന്ന് അപേക്ഷ സ്വീകരിക്കാന്‍ വേണ്ടിയാണ്. സ്വകാര്യ ലാഭത്തിനും താല്‍പ്പര്യത്തിനും വേണ്ടി രാഷ്ട്രീയത്തെ ഉപയോഗിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

എന്നാൽ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ സത്യഗ്രഹമിരിക്കുകയാണ്. വി.പി സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പള്ളി, റോജി എം. ജോണ്‍, എന്‍. ഷംസുദ്ദീന്‍, ടി.വി ഇബ്രാഹിം എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. കെ.കെ ശൈലജ രാജി വെയ്ക്കുന്നത് വരെ പ്രതിപക്ഷം സത്യഗ്രഹമിരിക്കും എന്നും അറിയിച്ചിരുന്നു.

English summary
Shailaja has said that he has done nothing wrong
topbanner topbanner

More News from this section

Subscribe by Email