Tuesday September 25th, 2018 - 3:34:am
topbanner

ബിജെപിയെ പിന്തുണച്ചിട്ടില്ല; വ്യാജ പ്രചരണം നടക്കുന്നതായി ബാലചന്ദ്ര മേനോന്‍

NewsDesk
ബിജെപിയെ പിന്തുണച്ചിട്ടില്ല; വ്യാജ പ്രചരണം നടക്കുന്നതായി ബാലചന്ദ്ര മേനോന്‍

കൊച്ചി: രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ലാത്ത തന്റെ പേരില്‍ വ്യാജ പ്രചരണം നടക്കുന്നതായി നടന്‍ ബാലചന്ദ്ര മേനോന്‍. കേരളത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ബി.ജെ.പി. ഭരണമെന്ന രീതിയില്‍ ബാലചന്ദ്ര മേനോന്‍ അഭിപ്രായപ്പെട്ടതായി കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു.

ബിജെപിക്കുവേണ്ടി നിരവധി സിനിമാക്കാര്‍ ഇത്തവണ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളാകുകയും പ്രചരണത്തിനിറങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു പ്രചരണം. ഇത്തരമൊരു ബി.ജെ.പി അനുകൂല പ്രതികരണം ജനങ്ങള്‍ അറിയാതെയെങ്കിലും വിശ്വസിച്ചു പോകുന്നതിനാല്‍ ബാലചന്ദ്ര മേനോന്‍ തന്നെ സത്യം വെളിപ്പെടുത്തുകയായിരുന്നു.

മരിക്കാത്ത ആളുകള്‍ മരിച്ചു എന്നുപോലും പ്രചരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ വാര്‍ത്തയും തികച്ചും അസംബന്ധമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നു. തന്റെ രാഷ്ടീയ നിലപാട് ഇതുവരെ താന്‍ വ്യക്തമാക്കിയിട്ടില്ല. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തന്റെ പ്രേക്ഷകര്‍ ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു.

ക്രൂശിക്കരുത്; ഫ്ളാഷ് മോബിനിടെ പെണ്‍കുട്ടിയെ തല്ലിയ സ്ത്രീ ആരാണെന്ന് അറിയുമോ?

മണിയുടെ ജീവിതത്തില്‍ താളപ്പിഴകളുണ്ടായിരുന്നതായി സൂചിപ്പിച്ച് ഡിജിപി സെന്‍ കുമാര്‍

         

Read more topics: support, bjp, balachandra menon
English summary
i didn't support bjp says balachandra menon
topbanner

More News from this section

Subscribe by Email