Tuesday March 26th, 2019 - 10:03:am
topbanner
topbanner

ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍ തുടരുന്നു ; നാളെ വരെ നിരീക്ഷണത്തില്‍

suji
ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍ തുടരുന്നു ; നാളെ വരെ നിരീക്ഷണത്തില്‍

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍ തുടരുന്നു. 48 മണിക്കൂറിനുള്ളില്‍ ബാലഭാസ്‌കറിന് ബോധം തെളിയുമെന്നാണ് പ്രതീക്ഷ. അപകടത്തില്‍ മരിച്ച കുഞ്ഞ് തേജസ്വിനി ബാലയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.

ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ എല്ലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലക്ഷ്മിയുടേയും ശസ്ത്രക്രിയ കഴിഞ്ഞു. ലക്ഷ്മിയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടായിരുന്നത് ശസ്ത്രക്രിയയിലൂടെ പരിഹരിച്ചു. ഇരുവരും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

ഇന്നലെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൃശൂരില്‍ നന്ന് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബാലഭാസ്‌കറും കുടുംബവും. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. അപകടത്തില്‍ ബാലഭാസ്‌കറിന് നട്ടെല്ലിനും നാഡീവ്യവസ്ഥകള്‍ക്കുമാണ് പരിക്കേറ്റത് .

Read more topics: balabhasker,obeservation
English summary
balabhasker in obeservation
topbanner

More News from this section

Subscribe by Email