Saturday November 17th, 2018 - 6:37:pm
topbanner

പറശ്ശിനി സ്‌കൂള്‍ ജീവനക്കാരന്റെ കൊലപാതകം; യുവതിയുടെ വീടിനുനേരെ കല്ലേറ്

rajani
പറശ്ശിനി സ്‌കൂള്‍ ജീവനക്കാരന്റെ കൊലപാതകം; യുവതിയുടെ വീടിനുനേരെ കല്ലേറ്

തളിപ്പറമ്പ്: പറശ്ശിനി സ്‌കൂള്‍ ജീവനക്കാരന്റെ കൊലപാതകത്തിന് കാരണമെന്ന് വിമര്‍ശിക്കപ്പെട്ട യുവതിയുടെ വീട്ടിന് നേരെ അക്രമം. കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ബക്കളം ശിശുമന്ദിരത്തിന് സമീപത്തെ യുവതിയുടെ വീട്ടിന് നേരെ ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ബൈക്കിലെത്തിയ സംഘം കല്ലേറ് നടത്തുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.

ഈ സമയം യുവതിയും മാതാവും മുകളിലെ നിലയിലായിരുന്നുവത്രേ. അവര്‍ പുറത്തിറങ്ങി വരുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. കുറ്റിക്കോല്‍ മുണ്ടപ്രത്തെ പുതിയപുരയില്‍ രജീഷിന്റെയും പാച്ചേനി തറമ്മല്‍ രാകേഷിന്റെയും കാമുകിയായിരുന്ന യുവതിക്ക് വേണ്ടി ഇരുവരും തമ്മില്‍ നടന്ന പോരിലാണ രാകേഷ് രജീഷിനെ കുത്തിക്കൊലപ്പെടുത്തി കിണറ്റിലിട്ടത്.

അതിനിടെ കൊലചെയ്യപ്പെട്ട രജീഷിനേയും പ്രതി രാകേഷിനേയും ബന്ധിപ്പിച്ച് ഉയര്‍ന്ന പോസ്റ്ററുകളും ബക്കളം പ്രദേശത്ത് വ്യാപകമായി പതിച്ചിട്ടുണ്ട്. വീട് ആക്രമിച്ച സംഭവത്തില്‍ യുവതി ഇതുവരെ പോലീസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ല.

ഒപ്പം കോപ്പിയടിയാണെന്നുള്ള ആരോപണത്തിന് മറുപടിയുമായി ലാലും പ്രിയനും

ഭര്‍ത്താവിനെ കാണാനില്ലെന്ന് നാടകം കളിച്ച ഭാര്യ കൊലപാതകക്കേസില്‍ അറസ്റ്റില്‍

 

Read more topics: bakkalam, murder, house, attack
English summary
bakkalam murder house attack
topbanner

More News from this section

Subscribe by Email