Friday September 21st, 2018 - 8:03:am
topbanner
Breaking News

വര്‍ഗീസ് കുര്യന്‍ അവാര്‍ഡ്; ബക്കളം ക്ഷീരോത്പാദന സഹകരണ സംഘത്തിന് അര്‍ഹതയ്ക്കുള്ള അംഗീകാരം

NewsDesk
വര്‍ഗീസ് കുര്യന്‍ അവാര്‍ഡ്; ബക്കളം ക്ഷീരോത്പാദന സഹകരണ സംഘത്തിന് അര്‍ഹതയ്ക്കുള്ള അംഗീകാരം

കണ്ണൂർ: മികച്ച പരമ്പരാഗത ക്ഷീര സഹകരണ സംഘത്തിനുള്ള ഒരു ലക്ഷം രൂപയുടെ ഡോ.വര്‍ഗീസ് കര്യന്‍ അവാര്‍ഡ് ബക്കളം  ബക്കളം ക്ഷീരോത്പാദക സഹകരണസംത്തിന് അര്‍ഹതക്കുള്ള അംഗീകാരമായി. ഇന്നലെയാണ് ക്ഷീരവികസന വകുപ്പുമന്ത്രി തിരുവനന്തപുരത്ത് അവാര്‍ഡ് പ്രഖ്യാപിച്ചത്. പ്രവര്‍ത്തനത്തിന്റെ 35 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് സംസ്ഥാനത്തെ മികച്ച പരമ്പരാഗത ക്ഷീരസംഘത്തിനുള്ള അവാര്‍ഡ് ബക്കളം ക്ഷീരോത്പാദക സഹകരണസംഘത്തെ തേടിയെത്തിയിരിക്കുന്നത്. 1981 ല്‍ മുന്‍ എംഎല്‍എ പരേതനായ പാച്ചേനി കുഞ്ഞിരാമനാണ് സംഘം ആരംഭിക്കുന്നത്.

Pacheni-Kunhiramanബക്കളം, മോറാഴ, കടമ്പേരി പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംഘത്തിന്റെ പ്രസിഡന്റായി 1986 വരെ അദ്ദേഹം തുടരുകയും ചെയ്തു. ജില്ലയിലെ ക്ഷീര സംഘങ്ങള്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ 498 മെമ്പര്‍മാരുള്ളതില്‍ 200 പേര്‍ ഉല്‍പ്പാദക മെമ്പര്‍മാരാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാലളക്കുന്ന സംഘങ്ങളിലൊന്നായ ബക്കളം സംഘത്തിന്റെ പ്രതിദിന പാല്‍ ശേഖരണം ഇന്ന് 1700 മുതല്‍ 2000 ലിറ്റര്‍ വരെയാണ്. എന്നാല്‍ ഒരു തുള്ളി പാലു പോലും മില്‍മയിലേക്ക് നല്‍കാതെ മുഴുവനും പ്രാദേശികമായി വിറ്റഴിക്കുകയാണ്. ബക്കളം സംഘത്തിന്റെ പാല്‍ ഉപയോഗിച്ചവരാരും മറ്റൊരു പാല്‍ തേടി പോവില്ലെന്നതാണ് ഈ വില്‍പ്പനയുടെ പരസ്യമായ രഹസ്യമെന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

മുല്യവര്‍ദ്ധിത ഉല്‍പ്പന്നമായി ഗുണമേന്‍മയേറിയ തൈരും സംഘം വില്‍പ്പന നടത്തുന്നുണ്ട്. മില്‍ക്കോബി എന്ന ബ്രാന്റ് നാമത്തില്‍ വിതരണം ചെയ്യുന്ന തൈരിന് ആവശ്യക്കാര്‍ ഏറെയാണ്. കൂടാതെ വിവാഹം ഉള്‍പ്പെടെ ആഘോഷങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ ഓര്‍ഡറുകളും സംഘം സ്വീകരിക്കുന്നുണ്ട്.

ജില്ലയില്‍ ആദ്യമായി കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ക്ഷീരസംഘമാണ് ബക്കളം. സ്വന്തമായി വെബ്‌പോര്‍ട്ടലും ബക്കളം സംഘത്തിനുണ്ട്. ഓട്ടോമാറ്റിക് മില്‍ക്ക് ടെസ്റ്റിംഗ് യൂണിറ്റ് പ്രകാരം ഗുണനിലവാരം നോക്കിമാത്രമാണ് കര്‍ഷകര്‍ക്ക് പാല്‍വില നല്‍കുന്നത്. പരമ്പരാഗത സംഘമായതിനാല്‍ പാലും തൈരും എല്ലാം പ്രാദേശികമായി തന്നെയാണ് വിറ്റഴിക്കുന്നത്. കര്‍ഷകര്‍ക്ക് ആവശ്യമായ കാലിത്തീറ്റ, പിണ്ണാക്ക്, മിനറല്‍ മിക്‌സ്ചര്‍, വൈക്കോല്‍ എന്നിവ മിതമായ നിരക്കില്‍ സംഘം വിതരണം ചെയ്യുന്നുണ്ട്. കേരളാ ഫീഡ്‌സിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്ന സംഘത്തിന് 2005-06 മുതല്‍ 2009-10 വരെയുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ബെസ്റ്റ് ഡീലര്‍ അവാര്‍ഡും ലഭിച്ചു.

336 പേര്‍ ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ അംഗങ്ങളാണ്. 93 പേര്‍ പെന്‍ഷനും നാലുപേര്‍ കുടുംബപെന്‍ഷനും വാങ്ങുന്നുണ്ട്. കൂടാതെ വിവാഹധനസഹായം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, മരണാനന്തരസഹായം, എന്നിവ ക്ഷേമനിധി അംഗങ്ങള്‍ക്ക് നല്‍കുന്നുണ്ട്. സംഘത്തിന്റെ തനത് ഫണ്ടില്‍ നിന്നും സഹായങ്ങള്‍ നല്‍കുന്നുണ്ട്. അംഗങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. സെക്രട്ടറി ഉള്‍പ്പടെ 11 ജീവനക്കാരാണ് സംഘത്തിലുള്ളത്. ടി.മനോഹരന്‍ പ്രസിഡന്റും പി.വിജയന്‍ സെക്രട്ടറിയുമായ ഭരണസമിതിയാണ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്.bakkalam Ksheerolpadaka Sahakarana Sangham award

English summary
bakkalam Ksheerolpadaka Sahakarana Sangham award
topbanner

More News from this section

Subscribe by Email