Monday November 19th, 2018 - 6:26:am
topbanner

യുവതിയോട് അപമര്യാദയായി പെരുമാറിയ കേസ് : ഡി.വൈ.എഫ്.ഐ. നേതാവ് ജീവന്‍ലാലിന് ജാമ്യം

princy
യുവതിയോട് അപമര്യാദയായി പെരുമാറിയ കേസ് : ഡി.വൈ.എഫ്.ഐ. നേതാവ് ജീവന്‍ലാലിന് ജാമ്യം

തൃശ്ശൂർ:തിരുവനന്തപുരം എം.എല്‍.എ. ഹോസ്റ്റലില്‍വച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ പരാതിയെ തുടര്‍ന്ന് കാട്ടൂര്‍ പോലീസ് കേസെടുത്ത്, പിന്നീട് തിരുവനന്തപുരം മ്യൂസിയം പോലീസിന് കൈമാറിയ കേസില്‍ ഡി.വൈ.എഫ്.ഐ. നേതാവ് ആര്‍.എല്‍. ജീവന്‍ലാലിന് ഹൈക്കോടതി ജാമ്യം.

തിരുവനന്തപുരം എം.എല്‍.എ. ഹോസ്റ്റലില്‍വച്ച് ഡി.വൈ.എഫ്.ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രറി ആര്‍.എല്‍. ജീവന്‍ലാല്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നു കാണിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ നാലിനാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തക ഇരിങ്ങാലക്കുട ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് കാട്ടൂര്‍ പോലീസ് പരാതിക്കാരിയുടെ മൊഴിയെടുക്കുകയും ,കേസ് തിരുവനന്തപുരം മ്യൂസിയം പോലീസിന് കൈമാറുകയും ചെയ്തിരുന്നു.

ഒക്‌ടോബര്‍ ഒമ്പതിന് കാട്ടാക്കട മജിസ്‌ട്രേറ്റ് കോടതിയും പരാതിക്കാരിയുടെ രഹസ്യമൊഴി എടുത്തിരുന്നു. ഇതിനിടയില്‍ ജീവന്‍ലാലിനെ അറസ്റ്റ് ചെയ്യണമെന്നും സംഭവത്തില്‍ പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ. രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. എം.എല്‍.എ. ഓഫീസിലേക്കും കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂര്‍ പോലീസ് സ്‌റ്റേഷനിലേക്കും മാര്‍ച്ച് നടത്തിയിരുന്നു. പോലീസ് അന്വേഷണത്തില്‍ അലസത ആരോപിച്ച് പരാതിക്കാരി മാധ്യമങ്ങളെ കണ്ടിരുന്നു. ഇന്നലെയാണ് ഹൈക്കോടതി ജീവന്‍ലാലിന് ജാമ്യം അനുവദിച്ചത്. ജീവന്‍ലാലിനുവേണ്ടി മുന്‍ ഗവ. പ്ലീഡര്‍ ഐ.വി. പ്രമോദ് ഹാജരായി.

Read more topics: kerala, DYFI, Leader, jeevanlal
English summary
court allowed bail for DYFI Leader jeevanlal
topbanner

More News from this section

Subscribe by Email