Wednesday November 14th, 2018 - 3:31:pm
topbanner

കീഴാറ്റൂരിൽ ബദൽ പാതയ്ക്ക് സാധ്യത തെളിയുന്നു: പഠനം നടത്താനായി വിദഗ്ദസമിതിയെ നിയമിക്കും

fasila
കീഴാറ്റൂരിൽ ബദൽ പാതയ്ക്ക് സാധ്യത തെളിയുന്നു: പഠനം നടത്താനായി വിദഗ്ദസമിതിയെ നിയമിക്കും

കണ്ണൂർ: കീഴാറ്റൂർ വയൽ ഒഴിവാക്കി ബൈപാസ് നിർമ്മിക്കുന്നതിനെ പറ്റി പഠിക്കാൻ കേന്ദ്രം വിദഗ്ദ സമിതിയെ നിയോഗിക്കും. ഇന്നുച്ചക്ക് വയൽ കിളി സംഘവും ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.നെൽകൃഷി സംരക്ഷിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുംഎന്നാൽ അലൈൻമെൻറ് മാറ്റുമെന്ന് പറഞ്ഞിട്ടില്ല. തളിപ്പറമ്പ് നഗരത്തിലൂടെ മേൽപ്പാലം വേണമെന്ന സമര സമിതിയുടെ അഭിപ്രായത്തോട് കേന്ദ്ര മന്ത്രി വിയോജിച്ചു. റോഡിന് വീതി കുറവാണെന്നും ഇത് പ്രായോഗികമല്ലെന്നും ഇദ്ദേഹം പറഞ്ഞു.സമരസമിതി നൽകിയ നിവേദനത്തിലെ കാര്യങ്ങൾ കേന്ദ്രം പരിശോധിക്കും. സമിതി എന്ന് രൂപീകരിക്കുമെന്നോ സമിതിക്ക് സമയപരിധിയോ നിശ്ചയിച്ചിട്ടില്ല. പാപ്പിനിശ്ശേരി തുരുത്തിയിലേയും വേളാപുരത്തെയും വീടുകൾ പൊളിക്കേണ്ട അലൈൻമെൻറും പരിശോധിക്കും. കേന്ദ്രത്തിന്റെ തീരുമാനം സമരസമിതിയുടെ വിജയമാണെന്ന് സുരേഷ് കീഴാറ്റൂർ പറഞ്ഞു.വ്യാഴാഴ്ചയാണ് വയൽക്കിളി സമര നേതാക്കളായ സുരേഷ് കീഴാറ്റൂർ, നമ്പ്രാടത്ത് ജാനകിയമ്മ, രതീഷ്, പി.ല ക്ഷ്മണൻ എന്നിവരും ഐക്യദാർഡ്യ സമിതി നേതാവ് നോബിൾ പൈ കടയും ഉൾപ്പെട്ട സംഘമാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിയുമായി ചർച്ച നടത്തിയത്. ബി ജെ പി നേതാക്കളായ പി.കെ.കൃഷ്ണദാസ്, വി.മുരളീധരൻ എം.പി എന്നിവരും വയൽക്കിളികൾക്കൊപ്പം ഉണ്ടായിരുന്നു.

Read more topics: taliparamba, keezhattoor, vayalkkili,
English summary
badhal paatha in keezhattoor vayalkkili suresh keezhattoor
topbanner

More News from this section

Subscribe by Email