Wednesday November 14th, 2018 - 8:00:pm
topbanner

പേരിനെ ചൊല്ലി മാതാപിതാക്കള്‍ തര്‍ക്കിച്ചു ; കുഞ്ഞിന് ഹൈക്കോടതി പേരിട്ടു

suji
പേരിനെ ചൊല്ലി മാതാപിതാക്കള്‍ തര്‍ക്കിച്ചു ; കുഞ്ഞിന് ഹൈക്കോടതി പേരിട്ടു

കുഞ്ഞിന് പേരിടുന്നതിനെ ചൊല്ലി മിശ്രവിവാഹിതരായ ദമ്പതികല്‍ തര്‍ക്കിച്ചു. ഇതോടെ കോടതി പരിഹാരം കണ്ടു. കോടതി മുന്നോട്ട് വച്ച പേര് ഇവര്‍ അംഗീകരിച്ചു. അമ്മ നിര്‍ദ്ദേശിച്ച ജോഹാന്‍, അച്ഛന്‍ നിര്‍ദ്ദേശിച്ച സച്ചിന്‍ എന്നിവ ചേര്‍ത്ത് ജോഹാന്‍ സച്ചിന്‍ എന്നാക്കി.

2010 ആഗസ്തില്‍ ഹിന്ദു ആചാരപ്രകാരം കല്യാണം കഴിച്ച ദമ്പതികള്‍ക്ക് 2013 സെപ്തംബര്‍ 20നാണ് കുഞ്ഞ് ജനിച്ചത്. ഹിന്ദുമത വിശ്വാസിയായ ഭര്‍ത്താവും ക്രിസ്ത്യന്‍ മത വിശ്വാസിയായ ഭാര്യയും അകന്നതോടെ വിവാഹ മോചന കേസ് കുടുംബ കോടതിയിലെത്തി. കുട്ടിയുടെ സ്‌കൂള്‍ പ്രവേശനത്തിന് ജനന സര്‍ട്ടിഫിക്കറ്റ് വേണം. എന്നാല്‍ രണ്ടു പേരും സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയതോടെ തരാനാകില്ലെന്ന് മുന്‍സിപ്പാലിറ്റി അധികൃതരും വ്യക്തമാക്കി. പിന്നീടാണ് തര്‍ക്കം കോടതി കയറിയത്.

കുട്ടിയെ മാമോദീസ മുക്കിയെന്ന് അമ്മയും മറ്റൊരു പേരിടാന്‍ ധാരണയിലെത്തിയെന്ന് പിതാവും കോടതിയില്‍ വാദിച്ചു. കുടുംബ കോടതിയില്‍ കേസ് തുടരുന്നതിനാല്‍ കുട്ടിയുടെ അവകാശ കാര്യത്തില്‍ വ്യക്തതയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒടുവില്‍ പേരില്ലാതെ സ്‌കൂളില്‍ ചേര്‍ക്കാനാകാത്തതിനാല്‍ രണ്ടു പേരുടേയും ആഗ്രഹം പരിഗണിച്ച് ജോഹാന്‍ സച്ചിന്‍ എന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

Read more topics: baby, high court, parents
English summary
baby named by high court
topbanner

More News from this section

Subscribe by Email