Sunday August 18th, 2019 - 11:08:am
topbanner
topbanner

നവജാത ശിശുവിനെ കൊന്ന് ഉപേക്ഷിച്ച അമ്മയ്ക്ക് ജീവപര്യന്തം തടവ്

RA
നവജാത ശിശുവിനെ കൊന്ന് ഉപേക്ഷിച്ച അമ്മയ്ക്ക് ജീവപര്യന്തം തടവ്

പാലക്കാട്: നവജാതശിശുവിനെ കൊന്ന് ഉപേക്ഷിച്ച കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എരിമയൂര്‍ ചേരാനാട് ഷിബിന(41) യെയാണ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി മോഹന്‍ദാസ് ശിക്ഷിച്ചത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഷിബിനയുടെ സുഹൃത്ത് കോങ്ങാട് കോല്‍പ്പാടം കൂട്ടുപുര വിനോദിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു.2014 ഏപ്രില്‍ 28നാണ് കേസിനാസ്പദമായ സംഭവം.

നവജാതശിശുവിന്റെ മൃതദേഹം എരിമയൂര്‍ ചേരാനാട് തോട്ടില്‍ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ ഷിബിനയെയും വിനോദിനെയും അറസ്റ്റ് ചെയ്തു. ഷിബിനയുടെ സഹോദരീ ഭര്‍ത്താവിന്റെ ലോറിയിലെ ഡ്രൈവറാണ് വിനോദ് എന്ന് പോലീസ് പറയുന്നു. വിനോദില്‍നിന്ന് ഗര്‍ഭിണിയായ ഷിബിന ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ പ്രസവിച്ചശേഷം കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ഉപേക്ഷിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

എരിമയൂര്‍ ചേരാനാട്ടെ വീടിനുപുറത്തുള്ള കുളിമുറിയിലാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. തുടര്‍ന്ന് ക്ലോസറ്റിലിട്ട് കുഞ്ഞിനെ ഫ്‌ളഷ് ചെയ്തുകളയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പ്ലാസ്റ്റിക് ബക്കറ്റില്‍ സൂക്ഷിച്ചതായും പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. പിന്നീട് ചേരാനാട്ടെ വെള്ളം കെട്ടിനില്‍ക്കുന്ന തോട്ടില്‍ ചെടികള്‍ക്കിടയില്‍ ഉപേക്ഷിച്ചു. ആലത്തൂര്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് അന്നത്തെ എ.എസ്.പി: കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അന്വേഷിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. രമേഷ് ഹാജരായി.

Read more topics: baby death, case, mother court
English summary
baby death case mother court
topbanner

More News from this section

Subscribe by Email