Saturday December 15th, 2018 - 5:39:am
topbanner

ഒന്നര വയസുകാരിയുടെ മൃതദേഹം പൊന്തക്കാട്ടിനുള്ളിൽ

RA
ഒന്നര വയസുകാരിയുടെ മൃതദേഹം പൊന്തക്കാട്ടിനുള്ളിൽ

തൃശൂര്‍: ഒന്നര വയസുകാരിയുടെ മൃതദേഹം പൊന്തക്കാട്ടിനുള്ളിൽ കണ്ടെത്തി. ആളൂര്‍ പാലത്തിനടുത്ത് റെയില്‍വേ ട്രാക്കിനു സമീപത്തെ പൊന്തക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ബനിയന്‍ ധരിച്ചിട്ടുള്ള കുട്ടിയുടെ ഇടതുകാല്‍ ഒടിഞ്ഞ നിലയിലാണ്. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം അഴുകി തുടങ്ങിയിട്ടുണ്ട്.

ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവുമടക്കമുള്ള ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തും. കുഞ്ഞിനെ കാണാനില്ലെന്ന പരാതികള്‍ സംബന്ധിച്ച്‌ പോലീസ് അന്വേഷണം നടത്തി വരികയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

Read more topics: baby deadbody, forest
English summary
baby deadbody forest
topbanner

More News from this section

Subscribe by Email