Friday September 21st, 2018 - 3:52:am
topbanner
Breaking News

വിസി നിയമനം: യുജിസി നിര്‍ദേശിച്ചിരുന്ന യോഗ്യതയുണ്ടെന്നാണ് വിശ്വാസമെന്ന് ബാബു സെബാസ്റ്റിയന്‍

Anju NC
വിസി നിയമനം: യുജിസി നിര്‍ദേശിച്ചിരുന്ന യോഗ്യതയുണ്ടെന്നാണ് വിശ്വാസമെന്ന് ബാബു സെബാസ്റ്റിയന്‍

കോട്ടയം: വിസി നിയമനത്തില്‍ തനിക്ക് യുജിസി നിര്‍ദേശിച്ചിരുന്ന യോഗ്യതകളുണ്ടെന്നാണ് വിശ്വാസമെന്ന് ബാബു സെബാസ്റ്റിയന്‍. യുജിസിയുടെ പ്രതിനിധികള്‍ പങ്കെടുത്ത കമ്മിറ്റിയാണ് യോഗ്യത പരിശോധിച്ചത്. അതിനു ശേഷമാണ് സെനറ്റിലേക്ക് പരിഗണിച്ചതും നിയമിച്ചതെന്നും അദ്ദേഹം അറിയിച്ചു. ഹൈക്കോടതി വിധി പഠിച്ച ശേഷം നിയമവിദഗ്ദരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എംജി സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി ഇന്ന് റദ്ദാക്കിയിരുന്നു. പ്രൊഫസര്‍ തസ്തികയില്‍ ബാബു സെബാസ്റ്റ്യന്‍ ജോലി ചെയ്തിട്ടില്ലെന്നും പത്ത് വര്‍ഷം പ്രൊഫസറായിരിക്കണമെന്ന യുജിസി ചട്ടം പാലിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി. ഹര്‍ജിക്കാരനായ പ്രേംകുമാര്‍ സമര്‍പ്പിച്ച ക്വോവാറന്റോ ഹര്‍ജി പരിഗണിച്ചായിരുന്നു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

English summary
babu sebastian reacted to MG vc appointment
topbanner

More News from this section

Subscribe by Email