Wednesday November 14th, 2018 - 2:32:pm
topbanner

അഴീക്കോട് ലീഗിന്റെ കെ.എം ഷാജി ജയിച്ചത് വര്‍ഗീയതയുടെ ബലത്തില്‍: നോട്ടീസുകള്‍ പുറത്ത്

NewsDesk
അഴീക്കോട് ലീഗിന്റെ കെ.എം ഷാജി ജയിച്ചത് വര്‍ഗീയതയുടെ ബലത്തില്‍: നോട്ടീസുകള്‍ പുറത്ത്

കണ്ണൂർ: കെ.എം ഷാജിയുടെയും മുസ്ലിം ലീഗിന്റെയും വര്‍ഗീയ മുഖം പുറത്ത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് യുഡിഎഫിനെതിരായി മത്സരിച്ച ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും മാധ്യമപ്രവര്‍ത്തകനുമായ എം.വി നികേഷ് കുമാര്‍ അമുസ്ലിമാണെന്നും, അതിനാല്‍ മുസ്ലിങ്ങള്‍ നികേഷിന് വോട്ട് ചെയ്യരുതെന്നും ഷാജിക്ക് വോട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ച് വിതരണം ചെയ്ത നോട്ടീസ് പോലീസ് പിടിച്ചെടുത്തു.

വളപട്ടണം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ മനോരമ, മറ്റ് യുഡിഎഫ് പ്രവര്‍ത്തകര്‍ എന്നിവരുടെ വീട്ടില്‍ നിന്നാണ് നൂറോളം നോട്ടീസുകള്‍ പോലീസ് പിടിച്ചെടുത്തത്. വീടുകളില്‍ വിതരണം ചെയ്ത ശേഷം ബാക്കി വന്നവയാണ് ഇവ. മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി യുഡിഎഫിന് വേണ്ടി മത്സരിച്ച ഷാജി വിജയിച്ചിരുന്നു.

 km_shaji_notice

അതേസമയം 2016 മെയ് മാസത്തിലാണ് പോലീസ് നോട്ടീസുകള്‍ പിടിച്ചെടുക്കുന്നത്. പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു ഇത്. ഈയിടെ ഹസീബ് എന്നയാള്‍ വിവരാവകാശ നിയമപുയോഗിച്ച് ലഭ്യമാക്കിയ നോട്ടീസുകളും, കേസ് സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അമുസ്ലിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ലെന്നും, മുസ്ലിമായ ഷാജിക്കാണ് മുസ്ലിങ്ങള്‍ വോട്ട് ചെയ്യേണ്ടത് എന്നുമെല്ലാമാണ് നോട്ടീസിന്റെ ഉള്ളടക്കം. ഇത്തരത്തില്‍ വ്യത്യസ്തങ്ങളായ എട്ടോളം നോട്ടീസുകള്‍ ഉണ്ട്.

അറബി വാചകങ്ങളും, മതവികാരമുണര്‍ത്തുന്ന വാക്യങ്ങളും നോട്ടീസുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. മതേതരവാദിയുടെ കപടമുഖം മൂടിയണിയണിയുന്ന ഷാജി ഇത്തരത്തില്‍ വര്‍ഗീയവിഷം ചീറ്റിയാണ് വിജയിച്ചത് എന്ന് തെളിഞ്ഞതോടെ അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ ഷാജി രാജി വയ്ക്കണമെന്ന് സോഷ്യല്‍ മീഡിയയിലടക്കം വന്‍ പ്രതിഷേധമാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണ് നോട്ടീസ് എന്നതും കാര്യം ഗൗരവകരമാക്കുന്നു.

Read more topics: azheekode, election, mla, km shaji,
English summary
azheekode election mla km shaji notice viral
topbanner

More News from this section

Subscribe by Email